ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ; ശബരിമല അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് താക്കീതുമായി ഹൈക്കോടതി

ശബരിമല അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് താക്കീതുമായി ഹൈക്കോടതി. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്നാണ് ഹൈക്കോടതി താക്കീത് കൊടുത്തിരിക്കുന്നത്. സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ ആവശ്യമായ അരവണ ടിൻ വിതരണം ചെയ്യുന്നില്ലെന്ന് അറിയിച്ചിരുന്നു. ഈ വിഷയത്തിലായിരുന്നു കോടതി ഇടപെടൽ നടത്തിയത്. സ്‌പെഷ്യൽ കമ്മീഷണറാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ വിഷയത്തിൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകിയിരിക്കുകയാണ്.
ശബരിമലയിലെ അപ്പം, അരവണ വിതരണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 50 ലക്ഷം കാനുകള്‍ക്ക് സപ്‌ളൈ ഓര്‍ഡര്‍ നല്‍കിയെങ്കിലും നവംബര്‍ 18വരെ കരാറുകാരന്‍ എട്ടുലക്ഷം കാനുകളാണ് ലഭ്യമാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. നിലവില്‍ 15ലക്ഷം കാനുകളില്‍ അരവണ സ്റ്റോക്കുണ്ട്. കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ് വിശദീകരിച്ചു.
ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളില്‍ പരിശോധന. മൂന്നു കടകളില്‍ നിന്ന് പിഴ ഈടാക്കി. പത്തിലധികം കടകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന്‍ ഹോട്ടല്‍. ഇവരാണ് 5000 രൂപ പിഴയടച്ചത്. വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയില്‍ അളവിലും , ഗുണത്തിലും, വിലയിലും തട്ടിപ്പ് നടത്തി. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുക്കും. 43 രൂപയുള്ള തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപയാണ് വാങ്ങിയത്.
https://www.facebook.com/Malayalivartha