Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

'തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ...' മനോജ് വെള്ളനാട് കുറിക്കുന്നു

27 NOVEMBER 2022 09:50 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത് തന്നെ.

ഇപ്പോഴിതാ കുടുംബാംഗങ്ങളുടെ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മരിച്ചുപോയ രോഗിയുടെ ബന്ധുക്കളെ ഏതെങ്കിലും രീതിയിൽ ഈ വിഷയത്തിൽ സംസാരവിഷയമാക്കാൻ ഉദ്ദേശമേ ഇല്ലായിരുന്നു. ഡോക്ടറെ ആക്രമിച്ച പ്രതിയുടെ പേര് പോലും മുൻപ് എഴുതിയതിൽ പറയാത്തത് അതു കൊണ്ടാണ്. പക്ഷെ ഇന്ന് മനോരമ ന്യൂസിൽ പ്രതിയുടെ സഹോദരിയുടെ സംസാരം കണ്ടപ്പോഴുണ്ടായ വികാരമെന്താണെന്നറിയാമോ? സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ..

കാരണം, ഇവരെപ്പോലുള്ളവർക്കു വേണ്ടിയല്ലേ നമ്മളൊക്കെ ഊണും ഉറക്കവും കളഞ്ഞിട്ട് ഈ കിടന്നോടുന്നത്. അതിന് നന്ദിയൊന്നും വേണ്ടാ, പക്ഷെ ഭക്ഷണം കഴിക്കുന്ന ആ വായ കൊണ്ട് ഇത്രയും കള്ളങ്ങൾ രണ്ടാഴ്ചയോളം ആ രോഗിയെ സർജറിക്ക് റെഡിയാക്കാൻ ഓടി നടന്ന ഡോക്ടർമാരെ പറ്റി പറയുക എന്നത് വിഷം വാരി വായിൽ വച്ചു തരുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്നതാണ്. സ്വന്തം തൊഴിലിനോട് അത്രയും പാഷനുള്ളവർ മാത്രം തെരെഞ്ഞെടുക്കുന്നതാണ് ന്യൂറോസർജറി. അത്രയും സമയവും അധ്വാനവും ക്ഷമയും ഉണ്ടെങ്കിൽ മാത്രം പഠിച്ചെടുക്കാനും പ്രാക്ടീസ് ചെയ്യാനും പറ്റുന്ന ഒന്ന്. ആ ആത്മാർത്‌ഥത എല്ലാവരോടും എന്നപോലെ ഈ മരിച്ച രോഗിയോടും കാണിച്ചിട്ടുണ്ടെന്നത് 100% സത്യമാണ്. അതിനൊക്കെയും സാക്ഷിയാണ് മേൽ സൂചിപ്പിച്ച ആ സ്ത്രീയും.

വയറ്റിൽ ചവിട്ടു കൊണ്ടു കിടക്കുന്ന ഡോക്ടറുടെ കാലു പിടിച്ച് "ഇത് കേസാക്കല്ലേ, കേസാക്കല്ലേ, കേസാക്കല്ലേ.. എന്റെ സഹോദരന് ഒരബദ്ധം പറ്റിയതാണേ.. " എന്ന് പറഞ്ഞ് കരഞ്ഞ ആ സ്ത്രീ ഇന്ന് മനോരമ ന്യൂസിൽ വന്ന് പറയുന്നു, "സഹോദരൻ ആരെയും അക്രമിച്ചിട്ടില്ല. മരണശേഷം വീട്ടിലെത്തി ശവസംസ്കാരവും കഴിഞ്ഞ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഡോക്ടർക്ക് ചവിട്ടു കൊണ്ടെന്ന വാർത്ത അറിയുന്നത് തന്നെ.. " എന്ന്..

മറ്റൊന്ന്, നിർബന്‌ധപൂർവ്വം സർജറി ചെയ്തുവെന്നാണവർ പറയുന്നത്. തീർച്ചയായും സർജറി വേണ്ട രോഗിയായിരുന്നു അവർ. പക്ഷെ ഏതെങ്കിലും രോഗിക്ക് നിർബന്ധപൂർവ്വം സർജറി ചെയേണ്ട സ്ഥിതി ഇവിടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളത് കൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്‌ധിച്ചു എന്നൊക്കെ പറഞ്ഞാൽ..!!

ഇതു വായിക്കുന്ന നിങ്ങൾക്കാർക്കും അവർ പറഞ്ഞ നുണകളിൽ പ്രത്യേകിച്ചൊരു വികാരവും തോന്നില്ലായിരിക്കും. തലയിലെ ട്യൂമർ ഓപറേഷൻ ചെയ്തില്ലെങ്കിൽ ഏതു സമയത്തും മരിച്ചുപോകാൻ സാധ്യതയുള്ള, ഹൃദ്രോഗമുൾപ്പെടെ പലതരം രോഗങ്ങളുണ്ടായിരുന്ന ഒരു രോഗിയെ ഓപറേഷന് തയ്യാറാക്കുക എന്നത് തന്നെ വലിയൊരു പ്രയത്നമാണ്. രണ്ടാഴ്ചയോളമെടുത്ത് ഇതെല്ലാം ചെയ്തിട്ടവസാനം ഇമ്മാതിരി നട്ടാൽ കുരുക്കാത്ത കള്ളങ്ങളും കുറ്റവാളിയാക്കലും കൂടി കേൾക്കുമ്പോൾ സ്വയം തോന്നുന്നൊരു അവമതിപ്പ് ഉണ്ടല്ലോ. അതൊരു വല്ലാത്ത വികാരമാണ്.

അയാൾ ചവിട്ടിയതിനേക്കാൾ വലിയ വേദനയും ദൂരവ്യാപകമായ ട്രോമയുമാണ് ഈ വക നുണകൾ. അതിന്റെ ഫലം അനുഭവിക്കുക നിഷ്കളങ്കരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായിരിക്കും. എനിക്കറിയില്ല എന്റെ സഹപ്രവർത്തകയായ ഡോക്ടറെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന്. ചവിട്ട് കൊണ്ട് കിടക്കുമ്പോൾ പോലും നോർമ്മലായി അഭിനയിക്കാൻ ശ്രമിച്ചിരുന്ന അവൾക്കിപ്പോൾ സംസാരിക്കുമ്പോൾ ശബ്ദം പോലും പുറത്തു വരുന്നില്ല. ഓരോ വാക്കും വിതുമ്പലിന്റെ വക്കിലാണ്.

ചവിട്ടിയതിന്റെ പേരിലുള്ള പരാതി ഒതുക്കിത്തീർക്കാൻ നാനാവഴികളിൽ ശ്രമിച്ചിട്ടും നടക്കാതായപ്പോൾ നട്ടാൽ മുളയ്ക്കാത്ത നുണയുമായിറങ്ങിയതിലും അതിനു മാത്രം പ്രമുഖ മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടുന്നതിലും ഒന്നും അത്ഭുതമില്ല. പക്ഷെ ഒരു കാര്യം ഞാനായിരം വട്ടം ആവർത്തിച്ച് പറയട്ടെ, ആ സ്ത്രീ പറയുന്ന ഓരോ വാക്കും പച്ചക്കള്ളമാണ്, ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും.. എന്തായാലും നന്ദിയുണ്ട് എല്ലാരോടും. ക്രിമിനലുകൾക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കേരളത്തിലുള്ള സ്ഥാനമെന്താണെന്ന് മനസിലാക്കി തന്നതിനും ആരോഗ്യ പ്രവർത്തകരുടെ ഭാവിയെന്താവുമെന്ന് ചിന്തിക്കാൻ അവസരം തന്നതിനും കേരള സർക്കാരിനോടെന്നും നന്ദിയുള്ളവരായിരിക്കും ഞങ്ങൾ.
മനോജ് വെള്ളനാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (49 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (53 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends