Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത് ഇരട്ട പ്രഹരമാണ്

01 DECEMBER 2022 01:56 PM IST
മലയാളി വാര്‍ത്ത

ഭരണഘടനെയേക്കാളും ഭരണത്തേക്കാളും ഏറ്റവും വലുത് പാര്‍ട്ടിയാണെന്ന് കാഴ്ചപാട് ഇടതുപക്ഷ സര്‍ക്കാരിന് വരുത്തി വെച്ചിരിക്കുന്ന വിന വലുതാണ്. പാര്‍ട്ടി തന്നെ സര്‍ക്കാരായി മാറുന്ന ഘട്ടങ്ങളില്‍ പാര്‍ട്ടിക്കാര്‍ക്ക് വേണ്ട്ി മാത്രം  ഭരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് കോടതിയുടെ പോലും പിന്‍തുണ ലഭിക്കാതെ പോകുന്നത്. ഇവിടെ സര്‍വ്വകലാശാല വിഷയത്തില്‍ മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ കെകൊണ്ട മിക്കവാറും നിലപാടുകള്‍ പരാജയത്തിലേയക്കാണ് എത്തിയത്.

സില്‍വര്‍ലൈനിനായി സര്‍ക്കാര്‍ നടത്തിയ ക്രൂരതകള്‍ സാധാരണ ജനത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും പദ്ധതി നിറുത്തി വെച്ച ഉത്തരവിറക്കിയിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കല്ലുകള്‍ മാറ്റുകയോ, നോട്ടിഫിക്കേഷന്‍ ഒഴിവാക്കുകയോ ചെയ്യാത്തത് നിരവധി കുടുംബങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത് ഇരട്ട പ്രഹരമാണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ച ഒഴിവിലേക്ക് ഡോ. സിസ തോമസിനെ താല്‍ക്കാലികമായി നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണ് ഒന്നാമത്തേത്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. താല്‍ക്കാലിക വിസിയുടെ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ അയോഗ്യരാണെന്ന് കണ്ടെത്തിയെന്നും, യോഗ്യതയുള്ളവരുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും സാങ്കേതികവിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചില്ലെന്നും, തുടര്‍ന്നാണ് പുതിയ വിസിയെ നിയമിച്ചതെന്നുമൊക്കെയുള്ള ഗവര്‍ണറുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. വിസിയുടെ ഒഴിവു നികത്താന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ കോടതി, വിസിയുടെ പേരിലുള്ള തര്‍ക്കം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നു കൂടി പറഞ്ഞതോടെ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇടതുയൂണിയനില്‍പ്പെട്ടവര്‍ വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വിസി നിയമനത്തിനെതിരെ സര്‍ക്കാരുന്നയിച്ച വാദഗതികളൊന്നും കോടതി അംഗീകരിച്ചില്ല. ഗവര്‍ണറോട് യുദ്ധത്തിനിറങ്ങിയ മുഖ്യമന്ത്രി  പിണറായി വിജയനോ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവോ കോടതി ഉത്തരവിനോട് പ്രതികരിക്കുകപോലും ചെയ്തില്ല. കോടതി വിധി അംഗീകരിക്കാനുള്ള വൈമുഖ്യമാണിത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്യാതെ തള്ളിയതാണ് പിണറായി സര്‍ക്കാരിനേറ്റ മറ്റൊരു തിരിച്ചടി.

ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലുമൊക്കെ ഒപ്പുവയ്ക്കുന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും, കോടതിക്ക് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയായിരുന്നെങ്കിലും ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വളരെക്കാലമായി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഹര്‍ജിക്കാരനും ഉന്നയിച്ചത്. സര്‍വകലാശാല വിസി നിയമനത്തിന്റെ കാര്യമായാലും ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പ്രശ്നമായാലും നിയമം എന്തു പറയുന്നു എന്നത് സിപിഎമ്മിനും സര്‍ക്കാരിനും ബാധകമല്ല.

ഭരണഘടനയും നിയമവും പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയുമൊക്കെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന ഉറച്ചവിശ്വാസമാണ് സിപിഎമ്മിനും സര്‍ക്കാരിനും. ഈ ധാരണയാണ് ഒന്നിനു പുറകെ ഒന്നായി വന്ന രണ്ട് കോടതി വിധികള്‍ തിരുത്തിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ വിസി നിയമനം ശരിവച്ച കോടതിവിധി നിര്‍ണായകമാണ്.

യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടിയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിയമിച്ച മറ്റ് സര്‍വകലാശാല വിസിമാര്‍ക്കും പുറത്താകാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിച്ചേ മതിയാകൂ. അല്ലെങ്കില്‍ രാജിവെച്ച് മുഖം രക്ഷിക്കുന്നതാവും നല്ലത്. അങ്ങനെ രാജി വെയേേക്കണ്ടി വന്നാല്‍ സര്‍ക്കാരിന് സര്‍വ്വകലാശാലകളുടെ മേലുള്ള അധികാരം എന്നന്നേയ്ക്കുമായി ഇല്ലാതാകും. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി മറ്റു വിസിമാരുടെയും ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്..

തങ്ങള്‍ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനെ പലതവണ കോടതി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അധ്യാപകരുടെ നിയമനം, അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കല്‍, വേതനം നിശ്ചയിക്കല്‍, വിസിമാരുടെ നിയമനം, പുനര്‍നിയമനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സ്വജനപക്ഷപാതത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കോടതികളുടെ ഇടപെടലുകളുണ്ടാവുകയും ചെയ്തിട്ടും സിപിഎമ്മും സര്‍ക്കാരും പിന്തിരിയുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ലകെ.കെ.രാഗേഷിന്റെ  ഭാര്യ എന്ന കാരണത്താല്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം നല്‍കിയത് വലിയ വിവാദമാവുകയും കോടതി റദ്ദാക്കുകയും ചെയ്തിട്ടും സര്‍ക്കാരിന് യാതൊരു ഉളുപ്പുമില്ലാത്ത തരത്തിലാണ് പിന്നെയും പിന്‍വാതില്‍ നിയമനങ്ങള്‍ക്കായി ശ്രമിക്കുന്നത്..

നിയമവും ചട്ടവുമൊക്കെ എതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നികുതിപ്പണം ധൂര്‍ത്തടിച്ച്  ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം നടത്തുകയാണ്. ഗവര്‍ണറും സര്‍ക്കാരും നിയമോപദോശത്തിനായും കോടതി ചിലവുകള്‍ക്കായും ചിലവഴിക്കുന്ന പണം കേരളത്തിന്റെതാണ്. അഭിഭാഷകരെ പുറത്ത് നിന്ന് കൊണ്ട് ലക്ഷങ്ങള്‍ ഫീസായി നല്കുന്നുമുണ്ട്. ഗവര്‍ണറും ,സര്‍ക്കാരും മത്സരബുദ്ധിയോടെയാണ് പ്രഗല്ഭരായ അഭിഭാഷകരെ സര്‍വ്വകലാശാലാ കേസുകള്‍ക്കായി എത്തിക്കുന്നത്. കേസുകളെല്ലാം സര്‍ക്കാരിന് വന്‍ സാമ്പത്തിക ചിലവുകളാണ് വരുത്തി വെയ്ക്കുന്നത്.
 
 കോടതിയില്‍നിന്ന് എതിരായ വിധിയുണ്ടായാല്‍ അത് അംഗീകരിക്കുന്നതിനു പകരം അധികാരം ഉപയോഗിച്ച് അത് നടപ്പാക്കാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ പയറ്റുന്നത്. പല സര്‍വകലാശാലകളുമായും ബന്ധപ്പെട്ട് ഇത്തരം നിരവധി വിധികള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മറികടന്നിട്ടുണ്ട്. നിരവധി പേരുടെ ജീവിതമാണ് ഇതിലൂടെ തുലച്ചുകളയുന്നത്. തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ ഇതൊക്കെ അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണെന്ന സമീപനമാണ് പിണറായി സര്‍ക്കാരിനുള്ളത്. നിയമപ്പോരാട്ടങ്ങളിലൂടെ ഇതിന് അന്ത്യംകുറിക്കേണ്ടത് അത്യാവശ്യമാണ്.

സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ശുദ്ധികലശത്തിനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളം ജനത അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണത്തിന്റെ നിഴലിലലാണ് ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളുമെന്ന സംശയമുണ്ട്.


ഗവര്‍ണര്‍മാരെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരായി നിയമിക്കുന്നത് ദേശീയനയത്തിന്റെ ഭാഗമാണെന്നും കേരളത്തിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും  ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. യുജിസി. നിര്‍ദേശങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍മാരും ചാന്‍സലറാകുകയെന്ന നിബന്ധന കൊണ്ടുവരാനാണ് കേന്ദ്ര ആലോചന.

കേരളത്തിനു പുറമെ തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മില്‍ സര്‍വകലാശാലാ കാര്യങ്ങളില്‍ ഏറ്റുമുട്ടലുണ്ട്. ഇവിടെയും സമാനരീതിയിലുള്ള നിയമനിര്‍മ്മാണം വിവിധഘട്ടങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടലിന് ശ്രമിക്കുന്നത്.

സര്‍വകലാശാലാ നിയമനങ്ങളില്‍ പോര് മുറുകിയതോടെ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുകയോ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കുകയോ ചെയ്യുന്ന നിയമം നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. പക്ഷേ അതും നിയമം ആകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് മാത്രം. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ പാസാക്കിയ ബില്ലുകള്‍ രാജ്ഭവന്റെ അനുമതി കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.


കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹാരാഷ്ട്ര നിയമസഭ ചാന്‍സലറുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന 'മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്‌സിറ്റീസ് ഭേദഗതി ചട്ടം' പാസാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ തീരുമാനിക്കും എന്നതായിരുന്നു പ്രധാന ഭേദഗതി. മഹാരാഷ്ട്ര അസംബ്ലിയുടെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഒപ്പിടാന്‍ പക്ഷേ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി വിസമ്മതിച്ചു. ആറുമാസം രാജ്ഭവനില്‍ പിടിച്ചുവച്ച ബില്‍ ഇപ്പോള്‍ ഉപദേശം തേടി രാഷ്ട്രപതി ഭവനിലാണുള്ളത്.

ഈ ബില്ലിന്റെ ഭാവിയും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കേരളത്തില്‍ നിന്ന് ആരിഫ് ഖാനും ബില്ല് രാഷ്ട്രപതിയ്ക്ക് അയയ്ക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എങ്കില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തിന് ഏറെ അനുകൂല സാഹചര്യമായിരിക്കും ഉണ്ടാക്കി കൊടുക്കുക.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അന്നത്തെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള പോരാണ് 'പശ്ചിമ ബംഗാള്‍ സര്‍വകലാശാല ചട്ട ഭേദഗതി ബില്‍' നിയമസഭ പാസാക്കാന്‍ കാരണം. എന്നാല്‍ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായില്ല. വിശദീകരണം തേടി സര്‍ക്കാരിന് തന്നെ തിരിച്ചയച്ചു. പുതിയ ഗവര്‍ണര്‍ സി.വി.ആനന്ദബോസുമായി കൂടിയാലോചിച്ച് ബില്ല തയ്യാറാക്കി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ തമിഴ്‌നാട് നിയമസഭ, ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ പാസാക്കിയിരുന്നു. ഗവര്‍ണര്‍ സി.ടി.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള പോരായിരുന്നു ബില്ലിലേക്ക് നയിച്ചത്. 5 മാസമായിട്ടും ബില്ലില്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്‍ രാജ്ഭവിനിലിരിക്കെ ഗവര്‍ണര്‍ വിവിധ സര്‍വകാലാശാലകളില്‍ വൈസ് ചാന്‍സര്‍മാരെ നിയമിക്കുകയും ചെയ്തു.

രാജസ്ഥാനിലും ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയെങ്കിലും പ്രായോഗികമായിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ സഭ പാസാക്കിയാലും രാജ്ഭവന്‍ വേഗത്തില്‍ പാസാക്കിക്കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. അതുമാത്രമല്ല രാഷ്ട്രീയമായ നിരവധി അടിയൊഴുക്കുകള്‍ക്ക് ശേഷമോ സര്‍വ്വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് കണക്കാക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​പ്പ​നം​കോ​ട് ​നി​ന്ന് ​ആ​രം​ഭി​ച്ച് ഈ​ഞ്ച​യ്ക്ക​ലി​ൽ​ ​അ​വ​സാ​നി​ക്കും  (1 minute ago)

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (8 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (8 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (9 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (9 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (12 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (12 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (12 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (12 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (13 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (13 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (14 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (14 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends