Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഡല്‍ഹിയില്‍ 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

22 MAY 2026 01:36 AM IST
മലയാളി വാര്‍ത്ത

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവ് 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ബട്‌ല ഹൗസ് പ്രദേശത്താണ് സംഭവം നടന്നത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതി വെളിപ്പെടുത്തിയത്.

2021ലാണ് സാമൂഹിക മാധ്യമം വഴി സാഹില്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്. എന്നാല്‍ പിന്നീട് അയാളുടെ യഥാര്‍ഥ പേര് ഫഹീം എന്നാണെന്ന് യുവതി മനസ്സിലാക്കി. താന്‍ സാമ്പത്തികമായി നല്ല നിലയിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പ്രതി യുവതിയോട് പറഞ്ഞു.

പിന്നാലെ ബട്‌ല ഹൗസിലേക്ക് വരാന്‍ യുവാവ് ആവശ്യപ്പെട്ടു. അവിടെ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മീററ്റില്‍ വച്ച് വീണ്ടും തന്നെ സംഘം പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. 2022ലാണ് സംഭവം നടന്നത്.

രക്തത്തില്‍ അയാള്‍ തന്നെ മുക്കിയിരുന്നെന്നും മൃഗങ്ങളുടെ ഇറച്ചി തന്റെ ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു. ആയുധക്കടത്ത് ഇടപാടുകളില്‍ ഫഹീമിനും സംഘത്തിനും ബന്ധമുണ്ടെന്ന് യുവതി പിന്നീട് കണ്ടെത്തിയിരുന്നു. ഇതിനിടെ യുവാവ് തന്നെ മതംമാറാന്‍ നിര്‍ബന്ധിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

എഫ്‌ഐആര്‍ അനുസരിച്ച് 2025ല്‍ ഗുര്‍ഗ്രാം പൊലീസ് ഫഹീമിനെ അറസ്റ്റ് ചെയ്യുകയും, അതിജീവിതയുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഫഹീം തന്നെ വീണ്ടും ബന്ധപ്പെട്ടതായും ദുബായ് ആസ്ഥാനമായുള്ള നമ്പറില്‍നിന്ന് ഭീഷണി കോളുകള്‍ വന്നതായും യുവതി ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുരക്ഷ ശക്തമാക്കാന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി റെയില്‍വേ  (8 minutes ago)

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (24 minutes ago)

എസ്ബിഐ ബാങ്കില്‍ തുടര്‍ച്ചയായി ആറ് അവധികള്‍  (31 minutes ago)

ഡല്‍ഹിയില്‍ 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി  (44 minutes ago)

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച എംഎല്‍എയെ തിരുത്തി ഗവര്‍ണര്‍  (50 minutes ago)

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറവേ ട്രാക്കിലേക്ക് വീണ് അപകടം: യാത്രക്കാരന്റെ കാലിന് ഗുരുതര പരുക്ക്  (57 minutes ago)

ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ കരാര്‍ അസാധ്യമാകുമെന്ന് അമേരിക്ക  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്  (1 hour ago)

പൊന്മുടിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

കാല്‍വഴുതി നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി മുങ്ങി മരിച്ചു  (2 hours ago)

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍  (2 hours ago)

ദൃശ്യം 3 ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങള്‍  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിക്കായി വില്‍പ്പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍  (3 hours ago)

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്  (3 hours ago)

ഹൽദി ചടങ്ങിലെ തർക്കം ഒടുവിൽ അവസാനിച്ചത് ആരും വിചാരിക്കാത്ത ദുരന്തത്തിൽ: വിവാഹ ദിവസം വരൻ ജീവനൊടുക്കിയ കാരണമിത്....  (4 hours ago)

Malayali Vartha Recommends