നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

നേമം മണ്ഡലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സേവന സൗകര്യം ഉള്‍പ്പടെയുള്ള എം.എല്‍.എ ഓഫിസ് ജൂണ്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ അറിയിച്ചു. വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാല്‍ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങള്‍ തന്നെ എം.എല്‍.എ ആക്കിയത് അവരുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ടു വരാനാണന്നും അദ്ദേഹം വ്യക്തമാക്കി. നേമം മണ്ഡലത്തിലെ എസ്‌റ്റേറ്റ്, കരുമം, കാലടി വാര്‍ഡുകളില്‍ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍.
എല്ലാ ആഴ്ചയും രണ്ടു ദിവസം എം.എല്‍എ ഓഫിസിലും, ഒരു ദിവസം ബി.ജെ.പി സംസ്ഥാന ഓഫിസിലും ജനങ്ങള്‍ക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഇമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രണ്ടു മാസം കൂടും തോറും വാര്‍ഡ്തല ജന സമ്പര്‍ക്കങ്ങള്‍ മേയറെയും, ഡെപ്യുട്ടി മേയറെയും അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി നടത്തുമെന്നും, നേമത്ത് വികസനം കൊണ്ടു വരാന്‍ തിരുവനന്തപുരം നഗരസഭ, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എം.എല്‍.എ അറിയിച്ചു.പ്രസിടണ്ട് കോളിയൂര്‍ രാജേഷ്, കാലടി വാര്‍ഡ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലിജു നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha






















