Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇത്രയും പ്രതീക്ഷിച്ചില്ല... ലോകകപ്പില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണ്‍ തോല്‍പ്പിച്ചു; തോല്‍വിയറിയാതെ ജയിച്ചു വന്ന ബ്രസീലിനെ തകര്‍ത്ത് കാമറൂണിന് വിരോചിത മടക്കം; ബ്രസീലിനൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറില്‍

03 DECEMBER 2022 08:57 AM IST
മലയാളി വാര്‍ത്ത

ലോകക്കപ്പില്‍ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതാണ് കാമറൂണിന്റെ വിജയം. ഫിഫ ലോകകപ്പില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. എങ്കിലും കാമറൂണിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ജി ഗ്രൂപ്പില്‍ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂണ്‍. സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു സെര്‍ബിയയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനക്കാരായി സ്വിസ് പട പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടു വിജയവും ഒരു തോല്‍വിയുമായി സ്വിറ്റ്‌സര്‍ലന്‍ഡിന് ആറു പോയിന്റുണ്ട്.

ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളില്‍ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീല്‍ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. സെര്‍ബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം നേടി സ്വിറ്റ്‌സര്‍ലാന്‍ഡും അവസാന 16ലേക്ക് കുതിച്ചു.

വിന്‍സെന്റ് അബൂബക്കര്‍ നേടിയ മിന്നും ഗോളിലാണ് കാമറൂണ്‍ എക്കാലവും ഓര്‍ത്തിരിക്കാനാവുന്ന വിജയം പേരിലെഴുതിയത്. രണ്ടാം നിരയാണ് കളത്തില്‍ എന്ന് കടലാസില്‍ പറയുമെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളാണ് ബ്രസീലിന് വേണ്ടി എല്ലാ പൊസിഷനിലും ഉണ്ടായിരുന്നത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും മിന്നും വിജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയതെന്ന് കാനറികളുടെ ആദ്യ കുതിപ്പുകള്‍ വ്യക്തമാക്കി. ആദ്യ നിമിഷങ്ങളില്‍ ആന്റണി, പിന്നീട് മാര്‍ട്ടിനെല്ലി, അതു കഴിഞ്ഞ് റോഡ്രിഗോ എന്നിവരുടെ അതിവേഗ നീക്കങ്ങള്‍ക്ക് തടയിടാന്‍ കാമറൂണ്‍ നന്നേ പണിപ്പെട്ടു.

പലപ്പോഴും ഫൗളുകളിലൂടെയാണ് കാമറൂണ്‍ അപകടം ഒഴിവാക്കിയത്. മൂന്ന് മഞ്ഞ കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നെ ആഫ്രിക്കന്‍ സംഘത്തിന് ലഭിച്ചു. 14-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ബ്രസീലിന് ലഭിക്കുന്നത്. ഫ്രെഡിന്റെ ഒരു അളന്നു മുറിച്ച ക്രോസില്‍ മാര്‍ട്ടിനെല്ലി കൃത്യമായി ചാടി തലവെച്ചെങ്കിലും കാമറൂണ്‍ ഗോള്‍കീപ്പര്‍ എപ്പാസി തട്ടിയകറ്റി. ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കാമറൂണും ചില മികച്ച നീക്കങ്ങള്‍ നടത്തി. 20-ാം മിനിറ്റില്‍ ചുപ്പോ മോട്ടിംഗ് ബ്രസീലിയന്‍ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയെങ്കിലും മിലിറ്റാവോ രക്ഷക്കെത്തി. തൊട്ട് പിന്നാലെ ചുപ്പോ മോട്ടിംഗിന്റെ പാസില്‍ ടോളോയുടെ ക്രോസിലെ അപകടം എഡേഴ്‌സണ്‍ കുത്തിയറ്റി.

പിന്നീട് ബ്രസീലിന്റെ മികച്ച നീക്കങ്ങള്‍ നിരവധി കണ്ടെങ്കിലും കാണികളെ ഒന്നാകെ ത്രസിപ്പിച്ചത് ഇഞ്ചുറി ടൈമിലെ മാര്‍ട്ടിനെല്ലിയുടെ ഷോട്ടാണ്. എപ്പാസി തന്റെ കഴിവ് മുഴുവന്‍ പുറത്തെടുത്താണ് അത് ഗോളാകാതെ സംരക്ഷിച്ചത്. ഇഞ്ചുറി സമയത്ത് തന്നെ മഞ്ഞപ്പടയുടെ ബോക്‌സിലും കാമറൂണിന്റെ വക അതിഗംഭീര കടന്നാക്രമണം നടന്നു. ഗമേലുവിന്റെ ക്രോസില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് എംബുമോ ഹെഡ് ചെയ്‌തെങ്കിലും ഒരു ഫുള്‍ ലെംഗ്ത് ഡൈവിലൂടെ എഡേഴ്‌സണ്‍ പന്ത് വലയില്‍ കയറാതെ സംരക്ഷിച്ചു.

ഈ ലോകകപ്പില്‍ ബ്രസീലിനെതിരെ ഓണ്‍ ടാര്‍ഗറ്റ് വന്ന ആദ്യ ഷോട്ട് കൂടി ആയിരുന്നു ഇത്. കാമറൂണിന്റെ മുന്നേറ്റങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. അബൂബക്കറിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. ഇതിനിടെ പരിക്കേറ്റ് അലക്‌സ് ടെല്ലസ് പുറത്ത് പോയത് ബ്രസീലിന് വന്‍ തിരിച്ചടിയുണ്ടാക്കി. 56-ാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കുമായി മാര്‍ട്ടിനെല്ലി വീണ്ടും എപ്പാസിയെ പരീക്ഷിച്ചെങ്കിലും കാമറൂണ്‍ ഗോളി കാനറികളുടെ വിജയ സ്വപ്നങ്ങളെ തടുത്തുക്കൊണ്ടേയിരുന്നു.

മികച്ച മുന്നേറ്റങ്ങള്‍ ഏവേ ജേഴ്‌സിയായ നീലയിലും വെള്ളയിലും ഇറങ്ങിയ ബ്രസീലില്‍ നിന്ന് ഉണ്ടായെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ കാരണം ഗോളുകള്‍ മാത്രം പിറന്നില്ല. ജയിച്ചില്ലെങ്കില്‍ ലോകകപ്പ് സ്വപ്നങ്ങള്‍ തന്നെ അവസാനിക്കുമെന്നതിനാല്‍ കാമറൂണ്‍ ആകുന്ന വിധം ഒക്കെ ആക്രമണം നടത്തി. ബ്രൂണോയെയും റിബെറോയുമെല്ലാം വരിഞ്ഞുള്ള കാമറൂണ്‍ പ്രതിരോധ നിരയുടെ പരിശ്രമങ്ങള്‍ കാനറികള്‍ക്ക് ചെറിയ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. ഇഞ്ചുറി ടൈമിലാണ് കാമറൂണ്‍ കാനറികളുടെ ചിറകരിഞ്ഞ ഗോള്‍ സ്വന്തമാക്കിയത്. നായകന്‍ വിന്‍സെന്റ് അബൂബക്കറിന്റെ തലപ്പാകത്തിനാണ് എംബെക്കലിയുടെ ക്രോസ് എത്തിയത്. എഡേഴ്‌സണെ വെറും നോക്കുകുത്തിയാക്കി അബൂബക്കര്‍ പന്ത് ഗോള്‍ വര കടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 minutes ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (13 minutes ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (24 minutes ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (31 minutes ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (52 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (1 hour ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (1 hour ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (2 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (3 hours ago)

Malayali Vartha Recommends