Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

പിണറായിക്ക് മോദിയുടെ പണി; 2024 ൽ ഓപ്പറേഷൻ റയിൽ! വിവരമറിയും പിണറായി; ബംഗാളിൻ്റെ വഴിയെ കേരളവും; ഇടതു യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും ;

09 DECEMBER 2022 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

2024 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബിജെപി പരീക്ഷിക്കാൻ പോകുന്ന പുതിയ തന്ത്രം: ഓപ്പറേഷൻ റയിൽ! പേരുകേട്ട് ആരും ഞെട്ടരുത്. ബംഗാളിൽ ഇടതു ഭരണത്തിന് അന്ത്യംകുറിച്ച ടാറ്റാ മോട്ടേഴ്സ് ഭൂമി വിവാദം പോലെ കേരളത്തിൽ കെ.റയിൽ പദ്ധതി ഇടതു യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നു. കെ റയിൽ പദ്ധതിക്ക് അംഗീകാരം നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.


ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത് സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷക രോഷമായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല തുടങ്ങാന്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമതയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം ഉപേക്ഷിച്ചുപോയ ടാറ്റ ഗുജറാത്തിലെ സാനന്ദില്‍ കാര്‍ ഫാക്ടറി ആരംഭിച്ചു..


അധികാരത്തിലെത്തിയപ്പോള്‍ സിംഗൂരിലെ കര്‍ഷകരെ മമത മറന്നു. തിരികെ ലഭിച്ച ഭൂമിയില്‍ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി കൃഷി ചെയ്യാനാവുന്നില്ല. ഭൂമിയിൽ ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ കിടക്കുകയാണ്. ഭൂമി കൃഷി യോഗ്യമാക്കാന്‍ മമത സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്.


കാര്‍ ഫാക്ടറി വന്നാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ പല കര്‍ഷകരും പറയുന്നത്. അങ്ങനെയെങ്കില്‍ തങ്ങളുടെ മക്കള്‍ക്കെങ്കിലും അതില്‍ ജോലി കിട്ടുമായിരുന്നുവെന്നും, സുഖമായി ജീവിക്കാനാവുമായിരുന്നുവെന്നും കര്‍ഷകര്‍ കരുതുന്നു. ഫാക്ടറിക്കായി ഏറ്റെടുത്ത സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനാവാതെ പല കര്‍ഷകരും മറ്റുള്ളവരുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയാണ്. വളരെ കുറച്ച് വരുമാനമാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. ഇതുകൊണ്ട് ജീവിക്കാനാവില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.


ഇതുതന്നെയാണ് സിംഗൂരില്‍നിന്ന് 144 കി.മീ. അകലെയുള്ള നന്ദിഗ്രാമിലെയും സ്ഥിതി. ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പ് രാസനിര്‍മാണശാല ആരംഭിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭം വെടിവെപ്പില്‍ കലാശിക്കുകയും, 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ചേര്‍ന്ന് സിപിഎമ്മുകാരും കര്‍ഷകര്‍ക്കുനേരെ നിറയൊഴിച്ചു. ഇതേ തുടര്‍ന്ന് സാലിം ഗ്രൂപ്പ് പദ്ധതി ഉപേക്ഷിച്ചുപോവുകയായിരുന്നു.


ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നന്ദിഗ്രാമം കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയായി മാറി. എന്നാല്‍ മമത മുഖ്യമന്ത്രിയായശേഷം തൃണമൂലിന്റെ ഒരു നേതാവും നന്ദിഗ്രാമിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അമര്‍ഷമാണ് കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. തങ്ങളുയര്‍ത്തിയ പ്രതിഷേധത്തിന്റെ ചെലവിലാണ് മമത അധികാരത്തില്‍ വന്നതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.


നന്ദിഗ്രാമില്‍ ഫാക്ടറി വരാതിരുന്നത് തൃണമൂല്‍ നേതാക്കളുടെ സ്വാര്‍ഥത കൊണ്ടാണെന്നും, അവര്‍ കര്‍ഷകരെ ഇരകളാക്കുകയായിരുന്നുവെന്നും കര്‍ഷകനായ ഷേയ്ഖ് ആലംഗീര്‍ തുള്ള പറയുന്നു. ''എല്ലാവരും തങ്ങളെ ഉപേക്ഷിച്ചു. കൃഷിക്കായി ചെലവഴിക്കുന്ന തുക തിരിച്ചുകിട്ടിയില്ലെങ്കില്‍ ആര് ഞങ്ങളെ സഹായിക്കും'' ആലംഗീര്‍ ചോദിക്കുന്നു.തുഗ്ലി, താംലുക്ക് ലോക്‌സഭാ മണ്ഡലങ്ങളിലാണ് യഥാക്രമം സിംഗൂരും നന്ദിഗ്രാമും വരുന്നത്.


സമാന സ്ഥിതിയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. കെ റയിലിന് വേണ്ടി ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനകം തന്നെ സ്ഥലം ഏറ്റെടുക്കൽ വലിയ വിവാദത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ജനകീയ പ്രക്ഷോഭം ഭയന്ന് ഒരു ഘട്ടത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയതാണ്. എന്നാൽ പിണറായി വിജയൻെറ അഹങ്കാരത്തിൻ്റെ ഫലമായി പദ്ധതി വീണ്ടും പ്രാവർത്തികമാവുകയാണ്. പദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുകയാണ് കേരള സർക്കാർ.


സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം 'കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല.പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.


പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്.മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്.


നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ക്രയവിക്രയം സാധ്യമാണ്. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസ്സമുണ്ടാകേണ്ടതില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത്.


സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.


പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്'. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടർ നടപടിയെന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി 50 ലക്ഷം കെ റെയിലിന് അനുവദിച്ചിരുന്നു 52 ലക്ഷം ചെലവഴിച്ചു. കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികളെടുത്തത്. തത്വത്തിൽ അംഗീകാരം കേന്ദ്രം തന്നിരുന്നു, അതനുസരിച്ചാണ് സാമൂഹ്യാഘാത പഠനവും സർവെയും നടന്നത്- മന്ത്രി പറഞ്ഞു.


സര്‍വ്വേയുടെ ഭാഗമായുള്ള മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രം.അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത്, ഏറ്റെടുക്കലല്ല. കുറ്റി സർക്കാറിന്‍റേതെന്നും റവന്യു മന്ത്രി അറിയിച്ചു. സർവെ നമ്പർ പ്രസിദ്ധീകരിച്ചതിന്‍റെ അർത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ല. വിൽപ്പനക്കോ വായ്പയെടുക്കാനോ തടസമില്ല. ക്രയവിക്രയത്തിനും തടസമില്ല. കരം അടക്കലിന് അടക്കം തടസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യത്തരവേളയില്‍ മറുപടി നല‍്കി്.


എന്നാൽ സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ അതെല്ലാം കോണ്‍ഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരൻ പറഞ്ഞു. സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കടംകേറി പെരുകിയ ഖജനാവില്‍ നിന്നും കോടികള്‍ പൊടിച്ച് ആവശ്യമായ പഠനമോ കേന്ദ്രാനുമതിയോ ഇല്ലാതെയാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ജനകീയ പ്രതിഷേധത്തിന് മുന്നില്‍ കെ റെയില്‍ പദ്ധതിയുമായി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. അതിനാലാണ് ഭൂമിയേറ്റെടുക്കാന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിച്ച് പിന്തിരിഞ്ഞോടിയത്. എന്നാല്‍ ജാള്യത കാരണം തോല്‍വി പരസ്യമായി സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കെ റെയില്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത പദ്ധതിയാണ്. ബൂട്ടും ലാത്തിയും പ്രയോഗിച്ച് ജനത്തിന്റെ നടുവൊടിച്ച് പദ്ധതി നടപ്പാക്കാമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ പ്രതിഷേധിച്ച സാധാരണക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള മാന്യത സര്‍ക്കാര്‍ കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.


ഭൂമിയേറ്റടുക്കലിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കണം. മഞ്ഞക്കുറ്റി പല കുടുംബങ്ങളേയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കില്ല. ഈ വസ്തുത മറച്ചുവെച്ച് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. 1200 ഹെക്ടര്‍ ഭൂമിയാണ് കെ റെയിലെന്ന ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് പദ്ധതി കടന്ന് പോകുന്ന 530 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിയുടെ ഇരുവശത്തെ പത്ത് മീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചതിനാല്‍ ഇവിടത്തെ സ്ഥല ഉടമകളുടെ ജീവിതവും ദുരിതത്തിലാണ്.ജനത്തെ നടുത്തെരുവില്‍ നിര്‍ത്തിയല്ല നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കേണ്ടത്. ഫലപ്രദമായ മാര്‍ഗങ്ങള്‍ നിരവധി ഉണ്ടായിട്ടും കെ റെയില്‍ തന്നെ വേണമെന്ന ധാര്‍ഷ്ട്യം മുഖ്യമന്ത്രി എടുക്കുന്നത് കോടികള്‍ കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.


ഇതിനിടെ കർണാടകത്തിലെ ബി ജെ പി സർക്കാരിനെ കൂട്ടുപിടിച്ച് കെ റയിൽ പദ്ധതി നടപ്പാക്കി കോടികൾ അടിക്കാനുള്ള പിണറായിയുടെ തന്ത്രം ആഭ്യന്തര മന്ത്രി അമിത് ഷാ പൊളിച്ചിരുന്നു. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പിണറായി വിജയൻ ' നൈസായി ' അവതരിപ്പിച്ച നിർദ്ദേശത്തിന് പിന്നിലെ കള്ളകളി മനസിലാക്കിയാണ് അമിത് ഷാ പദ്ധതി പൊളിച്ചത്.


നിലവിൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗലാപുരത്തേക്കു നീട്ടുന്നതിനെക്കുറിച്ചാണ് പിണറായിയും ബൊമ്മയും ചർച്ച ചെയ്തത്. സംസ്ഥാനത്തിന്റെ വികസനപദ്ധതി സംസ്ഥാനത്തിന്റെ പുറത്തേക്കുകൂടി വ്യാപിപ്പിച്ച് സംസ്ഥാനാന്തര പദ്ധതിയായി ഉയർത്തിക്കാട്ടി കേന്ദ്രാനുമതി വാങ്ങാനുള്ള രാഷ്ട്രീയ നീക്കമായി ഇതിനെ വിദഗ്ധർ കാണുന്നു. ഇങ്ങനെ അവതരിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ പ്രധാന വികസന പദ്ധതിയായി സിൽവർ ലൈനിനെ ഉയർത്തിക്കാട്ടാനും സാധിക്കും.


തമിഴ്നാട്ടിൽ നിന്നും വേണമെങ്കിൽ കെ റയിൽ ആരംഭിക്കാമായിരുന്നു.എന്നാൽ അതിൽ പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കാരണം തമിഴകം ഭരിക്കുന്ന ഡി എം കെ, ബി ജെ പി സർക്കാരിൽ കക്ഷിയല്ല. എന്നാൽ കർണാടക ഭരിക്കുന്നത് ബി ജെ പിയാണ്. കർണാടക സർക്കാരിനെ കൂടി വിശ്വാസത്തിലെടുത്താൽ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് പിണറായി വിശ്വസിക്കുന്നു.


സിൽവർ ലൈൻ പദ്ധതിയിൽ സർവേ തുടരാമെന്ന് എ.ജി.നിയമോപദേശം നൽകിയിരുന്നു. ഇത് കർണാടക ബന്ധം മുൻകൂട്ടി കണ്ടായിരുന്നു. സാമൂഹികാഘാത പഠനം തുടരാമെന്നാണ് എ.ജി പറഞ്ഞത്. നിലവിലുള്ള ഏജൻസിയെ തന്നെ സർവേക്ക് ഏർപ്പെടുത്താം. 185 ഹെക്ടർ റെയിൽവേ ഭൂമി സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടി വരും. 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ് സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനാണ് ഇപ്പോൾ വീണ്ടും ജീവൻ വയ്ക്കുന്നത്.


ബി ജെ പി സർക്കാർ ബംഗാൾ മോഡലിൽ പിണറായിയെ തകർക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.റയിലിന് തത്വത്തിൽ അംഗീകാരം നൽകുന്നതോടെ പിണറായി സ്ഥലം ഏറ്റെടുപ്പ് തുടങ്ങും.അതോടെ കേരളം കലാപകലുഷിതവാകും.അതോടെ 2024ൽ ഇടതു യുഗം തൂത്തെറിയാമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (11 minutes ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (17 minutes ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (44 minutes ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (59 minutes ago)

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി  (1 hour ago)

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (1 hour ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (2 hours ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (2 hours ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (3 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (3 hours ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (3 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (4 hours ago)

Malayali Vartha Recommends