Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും; മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണ് നിർണായക വിധി

09 DECEMBER 2022 01:35 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും. മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്. 2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയാണ് കേസിനാപ്പദമായ സംഭവം.

അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെൺകുട്ടിയും സഹോദരനും കോൺവെന്റിൽ നിന്നാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണ് കഴിഞ്ഞിരുന്നത്. 2019 മുതലുള്ള അവധിക്കാലത്ത് വീട്ടിൽ വന്ന് നിന്നിരുന്നപ്പോഴാണ് പെൺകുട്ടിയുടെ മാതാവിന്റെ അച്ഛൻ പീഡിപ്പിച്ചത്.

ഒരു ദിവസം വീട്ടിലെത്തിയ പെൺകുട്ടിയുടെ മാതാവ് കുട്ടി കുളിക്കുമ്പോൾ അച്ഛൻ ഒളിഞ്ഞു നോക്കുന്നത് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് പെൺകുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാവ് മുണ്ടക്കയം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി.ഷൈൻകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 

വിചാരണയിൽ 14 സാക്ഷികളെയും 17 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ഹാജരാക്കി. പോക്സോ വകുപ്പിലെ ആറാം വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലങ്കിൽ രണ്ട് വർഷം കഠിന തടവ് അനുഭവിക്കണം.

പോക്സോ പത്താം വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും , പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും അനുഭവിക്കണം. ഐ.പി.സി 506 (π) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 2000 രൂപ പിഴയും അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends