പെണ്ണ് പിടിയൻ ഡോക്ടറെ പൂട്ടി..ഫോണിൽ സ്ത്രീകളുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ...ആശുപത്രിൽ വരുന്നവരുമായി അടുത്ത ബന്ധം.. രോഗവിവരം അറിയിക്കാൻ എന്ന പേരിൽ പെൺ കുട്ടികളുടെ നമ്പർ വാങ്ങും അടുക്കും കറങ്ങും പീഡിപ്പിക്കും..കല്യാണം കഴിച്ച വിവരം മറച്ചുവെച്ച് ഈ പണികൾ തുടങ്ങിട്ട് വർഷങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കൽ അശ്വതിനിവാസിൽ വിഷ്ണു (30) വിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിൽ വെച്ച് പരിചയപ്പെട്ട യുവതിയെവിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ വിഷ്ണു യുവതിയെ മർദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
ഇയാളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും സ്വന്തം സുഹൃത്തുകൾക്ക് ഇതിനെ കുറിച്ച് അറിവില്ലായിരുന്നു.വിവാഹം നടന്ന വിവരം മറച്ചുവെച്ചാണ് ഇയാൾ മറ്റു പെൺ കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത് .കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha