Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; പരസ്പര വിരുദ്ധമായി സംസാരിച്ച് പോലീസിനെ വഴിതിരിക്കാൻ പ്രതിയുടെ ശ്രമം ; ഒടുവിൽ യുവാവ് പിടിയില്‍

12 DECEMBER 2022 01:12 PM IST
മലയാളി വാര്‍ത്ത

ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് യുവാവിനെ ചിറ്റൂര്‍ പോലീസ് പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശി 141 കെ.കെ. നഗര്‍, രങ്കമ്മ ഇല്ലം അരിയമിത്രന്‍ ആണ് പിടിയിലായത്. മാത്രമല്ല പാലക്കാട് നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് നിന്നാണ് രണ്ട് കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണക്കട്ടികളുമായി ഇയാളെ പിടികൂടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് മീന്‍വളര്‍ത്തുന്ന കുളത്തിന് സമീപം വാഹനം നിര്‍ത്തി യുവാവ് ഇറങ്ങിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെ സംശയം തോന്നി സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നെന്നും പറയുന്നു. ഇതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അതേസമയം കഴിഞ്ഞ ദിവസം രാവിലെ ഇതേസ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് അരിയമിത്രനെ സ്വര്‍ണവുമായി പോലീസ് പിടികൂടിയത്. തുടർന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ആറായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല യാതൊരു രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നില്ലെന്നും ഇയാളെയും സ്വര്‍ണവും പാലക്കാട് സെഷന്‍സ് കോടതി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

ഇതിനു പിന്നാലെ തമിഴ്നാട്ടില്‍ നിന്ന് സ്വര്‍ണം ആഭരണമാക്കി പണികഴിപ്പിക്കുന്നതിന് വേണ്ടി കൊണ്ടുവരികയായിരുന്നെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇതിനിടെ ആരോ പിന്തുടരുന്നതായി തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തി സ്വര്‍ണം കുഴിച്ചിട്ട് രാത്രിയില്‍ ഒളിച്ചുകഴിയുകയായിരുന്നെനും ഇതിനിടെ ഇയാളുടെ പക്കലുണ്ടായിരുന്ന 35 ഗ്രാം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നെന്നും പറയുന്നു. എന്നാൽ ഇത് പിന്നീട് പോലീസ് കോട്ടപ്പള്ളത്ത് നിന്ന് കണ്ടെടുത്തു. എങ്കിലും പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ചിറ്റൂര്‍ എസ്.ഐ. എം. മഹേഷ് കുമാര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (48 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends