ഫുട്‌ബോള്‍ ടീമിന്‍റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥി സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഇടിച്ച് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തളിപ്പറമ്പ് എഴാംമൈലില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്‌സലു റഹ്മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിൽ വച്ചായിരുന്നു അപകടം.
ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സാലു റഹ്മാന്‍ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീമിന്‍റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. കണ്ണൂരിലെത്തി തീവണ്ടിയില്‍ കോഴിക്കോടേക്ക് പോകാനാണ് ബൈക്കില്‍ പുറപ്പെട്ടത്.
പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡീലെക്‌സ് എയര്‍ ബസും മിഫ്‌സാലു റഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മിഫ്‌സാലു റഹ്മാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























