Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ബ്ലോക്ക് പ്രസിഡന്റുമാർ സ്വന്തം ആളുകൾ വേണമെന്ന് വാശി; കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ ഇടപെടലുമായി മൂതീർന്ന കോൺഗ്രസ് നേതാവ്; പ്രതിഷേധവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ

12 DECEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ ഇടപെടലുമായി മൂത്ത കോൺഗ്രസ് നേതാവ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഇദ്ദേഹത്തിന്റെ ഇടപെടലിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി. ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനുള്ള ഇദ്ദേഹത്തിന്റെ നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് നിർദേശിക്കുന്നയാളെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ ജില്ലാ വൈസ് പ്രസിഡന്റുമാരായ അനീഷ തങ്കപ്പൻ, സനോജ് പനയ്ക്കൽ, സിംസൺ വേഷ്ണാൽ എന്നിവർ അഖിലേന്ത്യാ , സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി ബ്ലോക്കിൽ വോട്ടെടുപ്പിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സഹകരണ ബാങ്കിലെ ജീവനക്കാരനായ ആളെയാണ് ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ജോലി ഭാരം ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി. ബാങ്ക് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് ഇദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്. എന്നാൽ, ഇതിനു ശേഷം പുതിയ ആളെ നിയമിക്കുന്നതാണ് വിവാദമായി മാറിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിത്വത്തിലില്ലാത്ത കെഎസ് യു ജില്ലാ സെക്രട്ടറിയായിരുന്ന ആളെയാണ് ഇപ്പോൾ ഭാരവാഹിയാക്കാൻ നീക്കം നടക്കുന്നത്. കോട്ടയം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ നേതാവിന്റെ നിർദേശാനുസരണം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ജില്ലാ നേതൃത്വത്തിന്റെ താല്പര്യം പോലും പരിഗണിക്കാതെ ഇയാളെ ബ്ലോക്ക് പ്രസിഡന്റാക്കാൻ ഇടപെടൽ നടത്തുന്നത്.

യൂത്ത് കോൺഗ്രസിന്റെ സംഘടനാ ചട്ടക്കൂട് പ്രകാരം ഓരോ തലത്തിലും കൂടുതൽ വോട്ട് നേടുന്നവർ പ്രസിഡന്റും തൊട്ടടുത്ത വോട്ട് നേടുന്നവർ വൈസ് പ്രസിഡന്റ് മുതൽ താഴോട്ടുള്ള സ്ഥാനങ്ങളിലും എത്തണം. എന്നാൽ, ഈ മാനദണ്ഡം പാലിക്കാതെ യൂത്ത് കോൺഗ്രസിൽ ഒരു നേതാവ് നടത്തുന്ന ഇടപെടലാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതിൽ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നേതാക്കളിൽ നിന്നും ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (50 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends