സിനിമ കണ്ടു; എന്തൊരാശ്വാസം "ഷോട്ട് ആൻഡ് സ്വീറ്റ്"; തുടക്കക്കാരിയുടെ സിനിമയെന്ന് തോന്നില്ല; സംഭവം ഗംഭീരം; ശരിക്കും പറഞ്ഞാൽ ഗംഭീരമായതിൽ ആശ്വാസം; അടുത്ത സിനിമയെക്കുറിച്ചും എഴുതാമെന്ന് മുൻകൂർ ഉറപ്പ്; ഡോ സുൽഫി നൂഹു കുറിക്കുന്നു

ഡിസംബർ 31 ഷോട്ട് &സ്വീറ്റ് രണ്ടു വാക്കുകളിൽ അവലോകനം നടത്തിയിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;ഷോട്ട് ആൻഡ് സ്വീറ്റ്. ഡിസംബർ 31 ഷോട്ട് &സ്വീറ്റ്. രണ്ടു വാക്കുകളിൽ അവലോകനം.ആദ്യം ഒരു ഫ്ലാഷ് ബാക്ക് കഴിഞ്ഞകൊല്ലം ഒരു പഴയ സുഹൃത്തിന്റെ ഫോൺ. ഡോക്ടറെ ഞാൻ ഒരു സിനിമയുടെ മാർക്കറ്റിംഗ് ചെയ്യുന്നു. "ഡോക്ടർ ഒരു റിവ്യൂ എഴുതാമോ"
സിനിമ നിരൂപകൻ അല്ലെന്നും വെറുതെ സിനിമ കണ്ട് ചില കാര്യങ്ങൾ പറയുന്ന സാധാരണ പ്രേക്ഷകനാണെന്നും ന്യായീകരിച്ചു. "അത് കുഴപ്പമില്ല പോസിറ്റീവായി എഴുതിയാൽ മതി" "പോസിറ്റീവായി എഴുതുമെന്നുറപ്പില്ല ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങനെ തന്നെ എഴുതും". ഞാൻ മുൻകൂർ ജാമ്യം തേടി. സിനിമ കണ്ടു. ഒട്ടും ഇഷ്ടപ്പെട്ടില്ലയെന്ന് മാത്രമല്ല, പരമ പുച്ഛവും തോന്നി.
അങ്ങനെ തന്നെ എഴുതുകയും ചെയ്തു.
പോസ്റ്റിനടിയിൽ വന്ന ചില നെഗറ്റീവ് കമന്റുകളുടെ ഉത്ഭവം എനിക്കൂഹിക്കാൻ സാധിച്ചു.ഇനി അഭിപ്രായം കഴിഞ്ഞദിവസം അടുത്ത സുഹൃത്ത് ലക്ഷ്മി പത്മയുടെ ഫോൺ കോൾ. "എൻറെ സിനിമ കാണണം കണ്ടേ തീരൂ". അഭിപ്രായം രേഖപ്പെടുത്തണമെന്നും അഭ്യർത്ഥന. ഞാനല്പം ഭയന്നു. ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രശ്നമാകും. എഴുതാതിരുന്നാൽ അതിനെ കാട്ടിയും പ്രശ്നമാകും. എഴുതിയാൽ സത്യം പറയാതിരിക്കാൻ കഴിയില്ല.
ഇന്നലെ ഷോർട്ട് ഫിലിം കണ്ടു . എന്തൊരാശ്വാസം. "ഷോട്ട് ആൻഡ് സ്വീറ്റ്" തുടക്കക്കാരിയുടെ സിനിമയെന്ന് തോന്നില്ല. സംഭവം ഗംഭീരം. ശരിക്കും പറഞ്ഞാൽ ഗംഭീരമായതിൽ ആശ്വാസം. അടുത്ത സിനിമയെക്കുറിച്ചും എഴുതാമെന്ന് മുൻകൂർ ഉറപ്പ്.
https://www.facebook.com/Malayalivartha



























