Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സ്റ്റാലിന്‍ വാഴ്‌കൈ... തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്ക് വരുന്നത് വെറുതേയല്ല; തമിഴ് ജനതയുടെ പ്രിയ നടനായ ഉദയനിധി സ്റ്റാലിന്‍ താര പ്രചാരകന്‍ കൂടിയാണ്; അച്ഛന്റെ പാത പിന്തുടര്‍ന്ന് വെന്നിക്കൊടി പായിക്കും

13 DECEMBER 2022 10:01 AM IST
മലയാളി വാര്‍ത്ത

അങ്ങനെ തമിഴ്‌നാട് ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി എഴുതി ചേര്‍ക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്ക്. യുവജനക്ഷേമവും കായിക വകുപ്പും നല്‍കാന്‍ ഡിഎംകെ ധാരണയിലെത്തി. സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കും.

വ്യക്തമായ ലക്ഷ്യത്തോടെയാണ് സ്റ്റാലിന്‍ മകന് ചുമതല നല്‍കുന്നത്. കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും തമിഴ്‌നാട് മന്ത്രിസഭയിലേക്ക് എത്തുകയാണ്. അധികാരകൈമാറ്റത്തിന്റെ സന്ദേശം കൂടി നല്‍കിയാണ് ഡിഎംകെയുടെ നിര്‍ണായക തീരുമാനം.

ബുധനാഴ്ച നടക്കുന്ന പുനസംഘടനയില്‍ ഉദയനിധിക്ക് യുവജനക്ഷേമം, കായികം, ടൂറിസം, സഹകരണം വകുപ്പുകള്‍ നല്‍കാനാണ് ധാരണ. ഇതോടെ സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

ഡിഎംകെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താരപ്രചാരകനായിരുന്നു ഉദയനിധി. ഉപമുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഉദയനിധി ഇല്ലാതെയുള്ള സ്റ്റാലിന്‍ മന്ത്രിസഭ പ്രവര്‍ത്തകരെ അതിശയിപ്പിച്ചിരുന്നു. കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ചിന്നവറുടെ മന്ത്രിസഭാ പ്രവേശനം.

ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വി മെയ്യനാഥന്‍, പെരിയസ്വാമി, കെ രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് മറ്റ് വകുപ്പുകള്‍ നല്‍കാനാണ് ധാരണ. ബുധനാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഉദയനിധി സ്റ്റാലിന്‍, ചെന്താമരൈ എന്നീ രണ്ട് മക്കളാണ് സ്റ്റാലിനുള്ളത്. തമിഴ് ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ്, ഒരു കല്‍ ഒരു കണ്ണാടി,ഇതു കതിര്‍വേലന്‍ കാതല്‍,മനിതന്‍,നിമിര്‍,കണ്ണെ കലൈമാനെ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

2019- മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021-ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി. മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയാല്‍ അതേക്കുറിച്ച് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സ്റ്റാലിനുമായി അടുപ്പമുള്ള നേതാക്കള്‍ ഉദയനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിച്ചിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താത്ത പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. സിനിമയിലെ തിരക്കുകള്‍ കാരണം ഉദയനിധി മന്ത്രിയാകാന്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം

തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമാണ് എം.കെ. സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. 1996 മുതല്‍ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതല്‍ 2011 വരെ തമിഴ്നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രൂപീകരിച്ച മന്ത്രിസഭയില്‍ തദ്ദശസ്വയംഭരണ വകുപ്പിന്റെയും ഗ്രാമീണ വികസനവകുപ്പിന്റെയും മന്ത്രിയായിരുന്നു. 2009 മേയ് 29-ന് തമിഴ്നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തു.

2013 ജനുവരി 3-ന് സ്റ്റാലിനായിരിക്കും തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി പ്രഖ്യാപിക്കുകയുണ്ടായി. 2017 ജനുവരി 4-ന് സ്റ്റാലിന്‍, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. മുഖ്യമന്ത്രിയായ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ഉറച്ച ഭരണം കാഴ്ചവച്ചു. അതിന് പിന്നാലെയാണ് മകന്റെ രംഗപ്രവേശനം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (54 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends