ഒരു വർഷത്തെ ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ അടൂരിലെ ലോഡ്ജ് മുറിയിൽ എത്തിയ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു: യുവാവിനെ ഷാളിൽ തൂങ്ങി മരിച്ച നിലയിലും, യുവതിയെ ചെവിയിൽ നിന്ന് രക്തമൊഴുകി, അബോധാവസ്ഥയില്‍ ആയ നിലയിലും കണ്ടെത്തി...

അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് യുവതി.
പേരൂർക്കട സ്വദേശിനി ഷീബാ ദാസെന്ന് പൊലീസിനോട് പേര് പറഞ്ഞിട്ടുള്ള യുവതിയെ ചെവിക്കുള്ളിൽ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടൂർ കെഎസ്ആർടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജിൽ 107-ാം നമ്പർ മുറിയിൽ ഇന്നലെ രാത്രി 9.15 നാണ് സംഭവം. 11 ന് രാവിലെ 10 നാണ് ഇരുവരും ഇവിടെ വന്ന് റൂം എടുത്തത്. ഇതേ ദിവസം തന്നെ ഷീബയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതായും സൂചനയുണ്ട്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ 107-ാം നമ്പർ മുറിയിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് മാനേജർ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയിൽ ഒരു ഷാളിൽ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ചെവിയിൽ നിന്ന് ചോരയുമൊലിപ്പിച്ച് നിൽക്കുകയായിരുന്നു.
മാനേജർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റൂം പൂട്ടി ബന്തവസാക്കിയിട്ടുണ്ട്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരും വിവാഹിതരാണ്. ഷീബയുടെ ഭർത്താവ് മരിച്ചു. ഞായറാഴ്ചയാണ് രണ്ടു പേരും അടൂരിൽ എത്തി മുറി എടുത്തത്.
https://www.facebook.com/Malayalivartha



























