Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15കാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവം; കുട്ടികൾ തമ്മിൽ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടാക്കിയതാണോ എന്ന് സംശയം ; പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും; പരാതി വ്യാജമാണോയെന്ന് പരിശോധിക്കാൻ പൊലീസ്

13 DECEMBER 2022 10:16 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വർക്കലയിൽ 15 കാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവം വ്യാജം. കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാർഥമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വർക്കല അയിരൂരിലാണ് സംഭവം നടന്നത്.

അതേസമയം ആക്രമിക്കപ്പെട്ട ശേഷം കുട്ടി പറഞ്ഞ കഥയോ അല്ലെങ്കിൽ രക്ഷിതാവ് വളച്ചൊടിച്ചതോ ആകാമെന്നാണ് സംശയം. പിന്നാലെ പൊലീസിന്റെ അനുമാനങ്ങൾ തള്ളിയ പതിനഞ്ചുകാന്റെ അച്ഛൻ നീതിതേടി ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്ന് ആവർത്തിച്ചു.

നേരത്തെ ഏറെ കോളിളക്കമുണ്ടാക്കിയ കേസിലാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് പരാതിയെ സംശയിക്കുന്നതായി പറയുന്നത്. എന്നാൽ പരാതി നൽകിയ പതിനഞ്ചുകാരന് മർദനമേറ്റു എന്നത് പൊലീസ് ശരിവെക്കുന്നെങ്കിലും, കഞ്ചാവ് വലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് പോലീസ് നിഗമനം. പോലീസ് പറയുന്നത് കുട്ടികൾ തമ്മിൽ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടായെന്നും, പിന്നാലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കൾ എത്തി തിരിച്ചടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പക്ഷേ ആക്രമണത്തിന് പിന്നാലെ കുട്ടി പറഞ്ഞ കഥയാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

എന്നാൽ ഇരുകൂട്ടർക്കുമെതിരെ പരാതികളിൽ കേസെടുത്തിട്ടുണ്ടെന്നും, ഇരുപക്ഷത്തെയും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് കുട്ടിയുടെ അച്ഛൻ ഇപ്പോഴും പറയുന്നത്. ഇതേസമയം പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും കോളനി നിവാസികളും രംഗത്തെത്തുകയും ചെയ്തു.

മാത്രമല്ല ലഹരിമാഫിയ ആക്രമിച്ചെന്ന് വ്യാജ പരാതി നൽകി ഇയാൾ പൊലീസനേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ വ്യാജ പരാതി നൽകി കോളനി നിവാസികളെ അപമാനിച്ചതിന് ഇയാൾക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. എന്നാൽ ജീവഭയത്താൽ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് താനെന്ന് കുട്ടിയുടെ അച്ഛനും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (55 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends