ആലപ്പുഴയില്‍ മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനും കൂട്ടാളിയും ചേര്‍ന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി, രണ്ടു പേര്‍ പിടിയില്‍

മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനും കൂട്ടാളിയും ചേര്‍ന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.
ഇലിപ്പിക്കുളം ശാസ്താന്റനട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതില്‍ വീട്ടില്‍ രാജന്‍ പിള്ളയെ (62) ആക്രമിച്ച കേസില്‍ മകന്‍ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയില്‍ ഹരികുമാര്‍ (52) എന്നിവര്‍ അറസ്റ്റിലായി.
ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം നടന്നത്. രാജന്‍ പിള്ള മദ്യ ലഹരിയില്‍ വന്നതിനെ മകന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതിനിടെ തലക്ക് അടിയേറ്റ രാജന്‍ പിള്ള അബോധാവസ്ഥയിലാവുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha



























