അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി; ഭീതിയില്‍ നാട്ടുകാർ ; ഇറങ്ങിയത് 10 ദിവസം മുൻപ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആന

അട്ടപ്പാടിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഒറ്റയാൻ. അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിലാണ് വീണ്ടും ഒറ്റയാൻ ഇറങ്ങിയത്. തുടർന്ന് ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി.
ഇതിനു പിന്നാലെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് തുരത്താനായത്. ഇതേസമയം ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഇതെന്നും പറയുന്നുണ്ട്. ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മാത്രമല്ല രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നതായി പറയുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടിയെത്തി വനത്തിലേക്ക് തുരത്തിയിരുന്നു.
https://www.facebook.com/Malayalivartha



























