ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം കൊല്ലത്ത് നടക്കുന്ന എക്സ്ബിഷനുമായി ബന്ധപ്പെട്ട് ജോലി കഴിഞ്ഞ് മടങ്ങവേ

കൊല്ലത്ത് ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്സാണ്ടർ (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ ദേശീയ പാതയിൽ കാവനാട്പൂവൻപുഴയിൽ ആണ് അപകടം നടന്നത്. ഇയാൾ വർക്ക്ഷോപ്പ് തൊഴിലാളിയായിരുന്നു.
അതേസമയം കാറിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവർ നാല് പേരും ചവറ തെക്കുഭാഗം സ്വദേശികളാണ്. തുടർന്ന് കൊല്ലത്ത് നടക്കുന്ന എക്സ്ബിഷനുമായി ബന്ധപ്പെട്ട് ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്നും അരി കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിൽ കാറിടിച്ചു കയറുകയായിരുന്നു. മാത്രമല്ല അപകട സമയം ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു. ഇതേതുടർന്ന് നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ ക്ലീൻസ് അലക്സാണ്ടർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നാലെ ഓടി കൂടിയ നാട്ടുകാരും, ശക്തികുളങ്ങര പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഉടനെ തന്നെ കാർ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പിൻസീറ്റിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ക്ലിൻസ് അലക്സാണ്ടറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























