റബര്‍, നാളികേര കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

റബര്‍, നാളികേര കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിലയിടിവ് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അരങ്ങേറിയത്.
റബര്‍ ഇറക്കുമതി കൂടുകയാണെന്നും നാളികേര സംഭരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. കഷ്ടകാലത്തിലൂടെ കര്‍ഷകര്‍ കടന്ന് പോകുമ്പോള്‍ ജപ്തി നടപടികള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
വിലത്തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് മറുപടി നല്‍കി. 1788 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയെന്നും താങ്ങുവില ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് നിഷേധാത്മക നിലപാടാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ആളെ പറഞ്ഞ് പറ്റിക്കുകയാണെന്നും ആക്ഷേപിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. '
" f
https://www.facebook.com/Malayalivartha



























