ഇത് ഹൈക്കോടതിയുടെ താക്കീത്! സർക്കാരിനെ പറപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ! മുട്ടിടിച്ച് വീണ് പിണറായി! ഒരു കാരണവശാലും പത്തിനപ്പുറം പോകരുത്; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ ഹൈക്കോടതി

ഒടുവിൽ സർക്കാരിന് താക്കീതുമായി ഹൈക്കോടതി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ കാര്യത്തിലാണ് അവസാനമായി ഹൈക്കോടതി വീണ്ടും താക്കീത് നൽകിയത്. തുടർന്ന് ശമ്പള വിതരണം വൈകരുതെന്ന് കോടതി വ്യക്തമാക്കി.
ഇതോടെ കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി. നിലവിൽ നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. മാത്രമല്ല ശമ്പളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി ഉണ്ടായത്.
അതേസമയം ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പിന്നാലെ ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
പിന്നാലെ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണം എന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. തുടർന്ന് ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പിന്നാലെ ഒരു കാരണവശാലും പത്തിനപ്പുറം പോകരുതെന്നും താക്കീത് നൽകി.
https://www.facebook.com/Malayalivartha



























