കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാൽ നടയാത്രക്കാരൻ ബസിനടിയിൽ കുടുങ്ങി : ബസ് കയ്യിലൂടെ കയറി യാത്രക്കാരന് ഗുരുതര പരിക്ക് : ജീവൻ രക്ഷപെട്ടത് അത്ഭുതകരമായി

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം നഗരത്തിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആളാണ് ബസിന് അടിയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകാൻ ഇറങ്ങിയ കെ.എസ് ആർ ടി സി ബസ് കാൽ നടയാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ബസിന്റെ അടിയിൽ വീണു. ഇതിനിടെ ഇയാളെ ഇടിച്ചത് അറിയാതെ ബസ് മുന്നോട്ട് എടുത്തു. യാത്രക്കാർ നോക്കി നിൽക്കെയാണ് ബസ് മുന്നോട്ട് എടുത്തത്. ഈ സമയം നാട്ടുകാരും യാത്രക്കാരും ചേർന്ന് ബഹളം വച്ചു. ഇതോടെ ബസ് നിർത്തി.
ഇതിനാൽ ഇയാളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയില്ല. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും യാത്രക്കാരും ഓടിയെത്തി ഇയാളെ ബസിന്റെ അടിയിൽ നിന്നും രക്ഷപെടുത്തി. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























