Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

ജാതിവെറിയില്‍ ശ്രീനിജന്‍ വിട്ടുകൊടുക്കില്ലെന്ന് 20 -20

13 DECEMBER 2022 01:57 PM IST
മലയാളി വാര്‍ത്ത

കുന്നത്തുനാട് എല്‍ഡിഎഫ് എംഎല്‍എ പി.വി.ശ്രീനിജനും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബും തമ്മിലുള്ള കലഹം ഹൈക്കോടതി ബെഞ്ച് മാറുന്ന തരത്തിലേയ്ക്ക് എത്തിചേര്‍ന്നു. കുന്നത്തുനാട്ടിലെ രാഷ്ട്രീയം കലക്കി മറിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തിന് ആക്കം കുട്ടുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. തനിക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു എം ജേക്കബ്ബ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

പിവി ശ്രീനിജിന്‍ എംഎല്‍എയ്ക്ക് എതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി കേസില്‍ നിന്നും ഇന്ന് പിന്‍മാറി. സാബു എം ജേക്കബ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ പിന്‍മാറിയത്.എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം ആറു പേര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ പിന്‍മാറുകയാണെന്ന് ജഡ്ജ് അറിയിക്കുകയായിരുന്നു. ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഹര്‍ജി ഇന്ന് തന്നെ മറ്റൊരു ബഞ്ച് പരിഗണിക്കും.
എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

ഐക്കരനാട് കൃഷിഭവന്‍ നടത്തിയ കര്‍ഷക ദിനത്തില്‍ ഉദ്ഘാടകനായെത്തിയ എംഎല്‍എ യെ ജാതിയമായി അപമാനിച്ചുവെന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപകാണ് രണ്ടാം പ്രതി. പാര്‍ട്ടി നിലപാടാണ് ബഹിഷ്‌കരണത്തിനുള്ള കാരണം എന്നാണ് സാബു എം ജേക്കബ് പറയുന്നു.സാബു എം ജേക്കബിന്റേത് ബാലിശമായ നിലപാട് എന്നും സമൂഹ വിലക്ക് ഏര്‍പ്പെടുത്തുന്ന പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് എടുക്കണമെന്നാണ് ശ്രീനിജന്‍ എംഎല്‍എയുടെ ആവശ്യം.

പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിറ്റക്സ് എംഡിയും ട്വന്റി- 20 ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരേ നേരത്തെ പുത്തന്‍കുരിശ് പേലീസ് കേസെടുത്തിരുന്നു. പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്.

ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാഘോഷത്തില്‍ ഉദ്ഘാടകനായെത്തിയ എംഎല്‍എയെ വേദിയില്‍വച്ച് പരസ്യമായി അപമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഐക്കരനാട് പഞ്ചായത്തിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ശ്രീനിജന്‍ എത്തിയതോടെ ട്വന്റി- 20 പഞ്ചായത്ത് മെംബര്‍മാരെല്ലാം വേദിയില്‍നിന്നിറങ്ങിപ്പോയി സദസ്സില്‍ ഇരുന്നു. സംവരണമണ്ഡലത്തിലെ എംഎല്‍എ ആയ തന്നെ ജാതീയമായി അധിക്ഷേപിക്കുന്നതിന് തുല്യമായിരുന്നു ട്വന്‍ടി ട്വന്‍ടി പ്രവര്‍ത്തകരുടെ നടപടിയെന്നാണ് എംഎല്‍എയുടെ ആരോപണം.

സാമൂഹിക വിലക്കാണ് തനിക്കെതിരേ ഉണ്ടായതെന്ന് പി വി ശ്രീനിജന്‍ പറഞ്ഞു. താന്‍ പങ്കെടുക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തിന്റെ പഞ്ചായത്ത് അംഗങ്ങളെ വിലക്കുമെന്ന് സാബു എം ജേക്കബ് നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നു സാബു പറഞ്ഞതായും എംഎല്‍എയുടെ പരാതിയിലുണ്ട്. തുടര്‍ന്ന് പുത്തന്‍കുരിശ് പോലിസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സപ്തംബറില്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു.

എന്നാല്‍, പോലിസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ഡിജിപി.യെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. സാബുവിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍ കുരിശ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി വി ശ്രീനിജനും സാബു.എം.ജേക്കബിനുമിടയില്‍ ദീര്‍ഘനാളായി അസ്വാരസ്യങ്ങളുണ്ട്. അതേസമയം, എംഎല്‍എയായ ശേഷം പി വി ശ്രീനിജനുമായി താന്‍ കണ്ടുമുട്ടുകയോ വേദി പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് സാബു ജേക്കബ് പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ കേട്ടുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്നും സാബു ജേക്കബ് പറഞ്ഞിട്ടുണ്ട്.

സംഭവം നടന്നതിന് പിന്നാലെ എംഎല്‍എ പരാതി നല്‍കിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലില്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയത്.  എല്‍ഡിഎഫ് എംഎല്‍എ പി വി ശ്രീനിജനും 20 ട്വന്റിയും തമ്മിലുള്ള തുറന്ന പോരില്‍ ആദ്യമായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി.ശ്രീനിജനെ  കേസുകളില്‍ കുടുക്കിയാണ് സിപിഎം സ്വന്തം പാളയത്തില്‍ എത്തിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും ശ്രീനിജന്‍ ജയിച്ചു കയറി. സാബു എം ജേക്കബ്ബിന്റെ ഉടമസ്ഥതയിലുള്ള കിറ്റെക്‌സ് കമ്പനിയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ശ്രീനിജന്‍ ഉന്നയിക്കുകയും അതിനായി സര്‍ക്കാര്‍ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയും ചെയ്തു. കമ്പനിയ്‌ക്കെതിരെ വിവധ വകുപ്പുകളുടെ അന്വേഷണങ്ങളും നടപടികളുമുണ്ടായി. ഇതിനിടയില്‍ തൊഴിലാളികള്‍ തമ്മില്‍ നടത്തിയ കലാപത്തെ എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തു. അക്കാരണത്താല്‍ മുപ്പത്തയ്യായിരം കോടിയുടെ നിക്ഷേപം കിറ്റെക്‌സ് കേരളത്തില്‍ നിന്ന് മാറ്റുകയും ചെയ്തു.

ജാതി അധിക്ഷേപ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വാദിഭാഗത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ശ്രീനിജനുമായി വേദി പങ്കിടണ്ടെന്ന പാര്‍ട്ടി തീരുമാന പ്രകാരമാണ് പഞ്ചായത്തംഗങ്ങളും പ്രസിഡന്റും വേദിയില്‍ നിന്ന് ഇറങ്ങിയതെന്ന വാദത്തില്‍ ഉറച്ചു നില്ക്കുകയാണ് ട്വന്റി ട്വന്റി നേതാക്കള്‍. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (4 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends