'ഇന്ന് അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും കണ്ടു. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് സംസ്ഥാനത്തെ പട്ടിക വർഗ വകുപ്പ് മന്ത്രി...' സന്ദീപ് ജി. വാര്യർ കുറിക്കുന്നു

ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ അട്ടപ്പാടി കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി പാഞ്ഞത് മൂന്ന് കിലോമീറ്റർ എന്ന വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അമ്മയെയും കുഞ്ഞിനേയും കണ്ടുവെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ അട്ടപ്പാടി കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി പാഞ്ഞത് മൂന്ന് കിലോമീറ്റർ. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് സംസ്ഥാനത്തെ പട്ടിക വർഗ വകുപ്പ് മന്ത്രി. ഇന്ന് അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും കണ്ടു.
ശ്രീ സുരേഷ് ഗോപിയുടെ കുഞ്ഞിനുള്ള സമ്മാനമായി തൊട്ടിലും കുറച്ച് രൂപയും അമ്മക്ക് കൈമാറി. സുരേഷ് ഗോപി ഫോണിൽ അമ്മയോട് സുഖ വിവരങ്ങൾ തേടുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
നിങ്ങൾക്കറിയുമോ പട്ടിണി കൊണ്ട് ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ബന്ധുക്കളാണ് കടുകുമണ്ണ ഊരിലെ പ്രാക്തന ഗോത്ര വർഗത്തിൽ ഉള്ള നിവാസികൾ.
കടുകുമണ്ണ ഊരിലേക്കുള്ള യാത്ര അതീവ ദുഷ്കരമാണ് എന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. എന്നാലും അങ്ങോട്ട് നടന്ന് പോവുകയാണ്. നമ്പർ വൺ കേരളം ലോകം കാണട്ടെ .
https://www.facebook.com/Malayalivartha



























