കാൽ നട യാത്രക്കാരിയായ വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

വീട്ടമ്മ കാർ ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പോലീസ് പിടിയിലായത്.
ഞായറാഴ്ച ഉച്ചയോടെ പൊൻകുന്നം-പാലാ റോഡിൽ എലിക്കുളം ഭാഗത്ത് നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ഇയാൾ ഓടിച്ച കാര്‍ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു.
അപകടത്തെ തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഒ എൻ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























