Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മന്ത്രി മുഹമ്മദ് റിയാസ് വിരട്ടിയതോടെ മന്ത്രി വി.ശിവൻകുട്ടി നിക്കറിൽ മുള്ളി; മുസ്ലീം സമുദായങ്ങളുടെ എതിർപ്പ് കണ്ട് ഭയന്ന് മാളത്തിലൊളിച്ചത് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന മന്ത്രി ശിവൻകുട്ടി, സർക്കാർ താത്കാലം പിൻവലിയുന്നത് സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്ന്

13 DECEMBER 2022 04:55 PM IST
മലയാളി വാര്‍ത്ത

മന്ത്രി മുഹമ്മദ് റിയാസ് വിരട്ടിയതോടെ മന്ത്രി വി.ശിവൻകുട്ടി നിക്കറിൽ മുള്ളിയതായി റിപ്പോർട്ട്. താൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന മന്ത്രി ശിവൻകുട്ടിയാണ് മുസ്ലീം സമുദായങ്ങളുടെ എതിർപ്പ് കണ്ട് ഭയന്ന് മാളത്തിലൊളിച്ചത്. സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നുവെന്ന സൂചനയും മന്ത്രി തന്നെയാണ് നൽകിയത്. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്.

മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്നാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്.

ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻകുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തി. സർക്കാർ ചിലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ സഭയിൽ പറഞ്ഞു.

മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റാlലും വലിയ പ്രശ്‍നം ഉണ്ടാക്കുമെന്നാണ് ലീഗ് നേതാവ് പറഞ്ഞത്. ലിംഗം നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായാണ് എന്നാൽ കരടിൽ പറയുന്നത്. അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗതുല്യതയെ ശക്തമായി എതിർക്കുന്നു. പക്ഷേ പാഠ്യപദ്ധതി പരിഷ്കാരത്തിൻ്റെ കരട് രേഖയിൽ പറയുന്നത് അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗ തുല്യതയെ ശക്തമായി എതിർക്കും. സ്കൂൾ സമയമാറ്റം മദ്രസകളെ ബാധിക്കുന്ന നിലയുണ്ട്. കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണം.ഇത് പിൻവലിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.

പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ഷംസുദിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കരടിലെ ഉള്ളടക്കം വിശദമായ ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയതാണ്. സ്കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല. ചർച്ചകൾക്കായി പല നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമേ തീരുമാനം എടുക്കൂ. മതനിരപേക്ഷതയെ മതനിരാസമായി കാണരുത്. മിക്സ്ഡ് ബെഞ്ചും, മിക്സ്സ്ഡ് ഹോസ്റ്റലുമൊന്നും സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ല.

മന്ത്രി മുഹമ്മദ് റിയാസിൻെറ ഇടപെടലാണ് സർക്കാരിൽ നിർണായകമായത്. സ്കൂൾ സമയമാറ്റം വരികയാണെങ്കിൽ മതപഠനത്തിനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. സ്കൂൾ സമയം മാറ്റിയെ തീരൂ എന്ന വാശിയുണ്ടായിരുന്നത് മന്ത്രി ശിവൻകുട്ടിക്കാണ്. സമയം മാറ്റരുതെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് മന്ത്രി. സ്വീകരിച്ചത്. അതോടെ കാന്തപുരം ഉൾപ്പെടെയുളള മുസ്ലീം പണ്ഡിതർ മന്ത്രി റിയാസിനെ കാണാനെത്തി. ഒരിക്കലും ശിവൻകുട്ടിയുടെ സ്വപ്ന പദ്ധതികൾ നടക്കാൻ പോ കുന്നില്ലെന്ന ഉറപ്പ് മന്ത്രി റിയാസ് നൽകി.റിയാസും ശിവൻകുട്ടിയും തമ്മിൽ ചർച്ച നടന്നതോടെ തൻ്റെ തീരുമാനം കുട്ടി തൊണ്ട തൊടാതെ വിഴുങ്ങി.

വിദ്യാഭ്യാസപരിഷ്കരണ നിർദ്ദേശങ്ങളടങ്ങുന്ന എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അദ്ധ്യാപക വിദ്യാഭ്യാസം, സ്കൂൾ ഉച്ചഭക്ഷണപരിപാടി, പൊതുപരീക്ഷ, തസ്തിക നിർണയം, പ്രൊമോഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുണ്ട്. സ്കൂൾ സമയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശമാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കാനാണ് നിർദ്ദേശം. അഞ്ച് മുതൽ 12 വരെ ക്ളാസുകളിലെ കുട്ടികൾക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറി പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനം, കലാ - കായിക പരിശീലനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രവർത്തനങ്ങളും നടത്താം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എന്ന നിലവിലെ സമയക്രമം ഇത്തരം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കോ കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾക്കോ സഹായകമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മാറ്റം വരുത്തിയാൽ പള്ളിയിൽ പോകുന്നതിനും രാവിലെ ഖുറാൻ പഠനം നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടെത്തൽ.

സമയത്തിൽ മാറ്റം വരുത്താനുണ്ടായ സാഹചര്യങ്ങൾ സംബന്ധിച്ച് അക്കാ‌ഡമികമായ ചർച്ച അനിവാര്യമാണ്. കുട്ടികളുടെ പഠനത്തിന് ഏറ്റവും ഉചിതമായ സമയം പ്രഭാതത്തിനോടു ചേർന്നുള്ള സമയമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം. നീണ്ട ഉറക്കത്തിനുശേഷം പുതിയ അനുഭവങ്ങളെ സ്വീകരിക്കാനും ചിന്തകളെ ഉദ്ദീപിപ്പിക്കാനും മനസ് പാകമായിരിക്കുന്ന സമയമാണിത്. പ്രഭാതം കഴിയും മുൻപ് പഠനം തുടങ്ങിയാൽ കുട്ടികൾക്ക് അത് കൂടുതൽ ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല.റിപ്പോർട്ട് പ്രകാരം ഉച്ചയ്ക്കുശേഷമുള്ള സമയം കുട്ടികളുടെ സർഗശേഷി വികാസത്തിനും തൊഴിൽ - കായികശേഷി വികാസത്തിനുമായി നീക്കിവച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം കൂടുതൽ അർത്ഥപൂർണമാവും. ഉച്ചയ്ക്ക് ശേഷമുള്ള കുറേസമയം അദ്ധ്യാപകർക്ക് അടുത്ത ദിവസത്തേക്കുള്ള പഠനാസൂത്രണവും തയ്യാറെടുപ്പും നടത്താനും ഉപകരിക്കും. സംസ്ഥാനത്തെ ഓഫീസുകളും സ്കൂളുകളും പ്രവർത്തനമാരംഭിക്കുന്നത് ഏതാണ്ട് ഒരേസമയത്താണല്ലോ. ഈ സമയം റോഡുകളിലെ ഗതാഗതത്തിരക്കും മാർഗതടസവും വളരെ രൂക്ഷമാണ്. തിരക്കേറിയ റോഡുകളിൽ അപകടങ്ങളും മരണങ്ങളും കൂടിവരുന്നു. സ്കൂളുകളുടെ പ്രവർത്തനം എട്ടുമണിയിലേക്ക് മാറുമ്പോൾ ഇക്കാര്യത്തിൽ ഒരുപരിധിവരെ ആശ്വാസമുണ്ടാകും.

ബ്രസീലിൽ രാവിലെ ശരാശരി ഏഴ് മണിക്കും ചൈനയിൽ 7.30നും പഠനം ആരംഭിക്കും. ചിലി, കെനിയ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രാവിലെ എട്ടിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്.രാവിലെയുള്ള ക്ളാസ് ഇന്ത്യയിലും ഇപ്പോൾ പുതിയ കാര്യമല്ല. ജാർഖണ്ഡിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും, ബീഹാറിൽ 6.30 മുതൽ 11.30 വരെയും, ഹരിയാനയിൽ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പഠനസമയം. രാജസ്ഥാൻ (7.30 - 11), ആന്ധ്രപ്രദേശ് (7.30 - 11.30) എന്നീ സംസ്ഥാനങ്ങളിലും കേരളത്തേക്കാൾ വളരെ മുമ്പുതന്നെ കുട്ടികളുടെ പഠനം ആരംഭിക്കുന്നു. മുമ്പുപറഞ്ഞ കാരണങ്ങൾ കൂടാതെ കഠിനമായ കാലാവസ്ഥ കൂടി പരിഗണിച്ചാണ് ഈ സമയക്രമീകരണം നടപ്പാക്കിയിട്ടുള്ളത്. എന്നാൽ മതത്തിൻ്റെ പേരുപറഞ്ഞ് കുട്ടികൾക്ക് സംഭവിക്കണ്ട സ്വകാര്യങ്ങൾ തടയുന്നത് തെറ്റാണ്. ആദ്യം ഖാദർ കമ്മിറ്റി റിപ്പോർട്ടിനോട് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി ശിവൻകുട്ടി മലക്കം മറിഞ്ഞത്.

പ്രവർത്തന സമയമാറ്റം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും തുടക്കത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. രാവിലെ കുട്ടികളെ സജ്ജരാക്കൽ, വിദ്യാലയങ്ങളിലെ വാഹനക്രമീകരണം, അദ്ധ്യാപകരുടെ പ്രവർത്തന സമയം തുടങ്ങിയവ അതിൽ ചിലതാണ്. ഇവ നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ പരിഹരിക്കാവുന്നതേയുള്ളൂ. മറ്റു ചിലത് വിദ്യാഭ്യാസവകുപ്പും സ്കൂൾ പി.ടി.എക്കും പരിഹരിക്കാൻ കഴിയും. ഏത് വിദ്യാഭ്യാസ പരിഷ്കരണ സമയത്തും ഇത്തരം പ്രശ്നങ്ങൾക്ക് കേരളം ഉത്തരം കണ്ടെത്തിയിട്ടുണ്ട് . കുട്ടിയുടെ വിദ്യാഭ്യാസം മെച്ചപ്പെടാൻ വേണ്ടിയാണ് ഈ പരിഷ്കാരങ്ങൾ എന്ന ചിന്ത ഉണ്ടായാൽ മാത്രം മതി എതിർപ്പുകൾ താനേ കെട്ടടങ്ങും. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച ദിവസം മുതൽ അനഭിലഷണീയമായ ചർച്ചകൾ തുടങ്ങിയത്. കമ്മിറ്റി നിർദ്ദേശത്തിന്റെ സദുദ്ദേശ്യം മനസിലാക്കി മതപഠന ക്ളാസുകളുടെ സമയം ക്രമീകരിക്കാവുന്നതാണ്. എന്നാൽ റിയാസിൻ്റെ പേടിപ്പിക്കലിൽ ശിവൻ കുട്ടി വീണു പോയി.

സംസ്ഥാന സർക്കാരിൽ മുസ്ലീം ജനവിഭാഗത്തിൻ്റെ നോമിനിയാണ് റിയാസ്.. അബ്ദുറഹ്മാനെയും അഹമ്മദ് ദേവർ കോവിലിനെയും പോലുള്ള മന്ത്രിമാർ ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ എല്ലാവരും റിയാസിനെയാണ് സമീപിക്കുന്നത്. റിയാസ് പറഞ്ഞാൽ മുഖ്യമന്ത്രിക്ക് മറ്റ് തീരുമാനങ്ങളില്ല എന്നതാണ് സത്യം .മുഖ്യമന്ത്രിയുടെ വീട്ടിൽ അത്ര പവർഫുള്ളാണ് അദ്ദേഹത്തിൻ്റെ മകൾ വീണാ വിജയൻ.

സമീപ കാലത്തായി ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരെ പ്രീണിപ്പിക്കുന്നത് സി പി എമ്മിൻ്റെ പതിവായിരിക്കുന്നു. മുസ്ലീം ലീഗിനോട് കാണിക്കുന്ന പ്രത്യേക പ്രതിപത്തി ഇതിൻ്റെ ഉദാഹരണമാണ്. ലീഗിനെ ഇടതു മുന്നണിയിലെത്തിക്കാനുളള കരാറുകാരിൽ ഒരാൾ മുഹമ്മദ് റിയാസാണ്. അതു കൊണ്ടു തന്നെ പള്ളി കൂടത്തെക്കാൾ പ്രധാനം ഇനി പള്ളിക്കായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends