ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു . യുജിസി ഹൈക്കോടതിയിൽ എടുത്ത നിലപാട് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിന് ആണെന്നാണ്.
അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ടു നിർണായകമായ തീരുമാനവുമായി ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി . ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ്. ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൾ ബെഞ്ചിൻ്റെ നിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ്.
കേരള സാങ്കേതിക സർവ്വകലാശാല വി സി ആയിരുന്ന ഡോക്ടർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് ഗവർണർ ആസ്ഥാനത്തേക്ക് താൽക്കാലികമായി ഡോക്‌ടർ സിസ തോമസിനെ നിയമിച്ചത്. എന്നാൽ സിസാ തോമസിന്റെ നിയമനത്തിനെതിരെ എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു ഇതിനിടയിലാണ് സർക്കാർ ഗവർണറുടെ ഈ ഒരു തീരുമാനത്തിനെതിരെ ഹർജി നൽകിയിരുന്നു. അതും കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha



























