Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

കര്‍ഷകരോട് ചിറ്റമ്മനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്; കര്‍ഷകന്റെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണ്; അവരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

13 DECEMBER 2022 05:04 PM IST
മലയാളി വാര്‍ത്ത

കര്‍ഷകന്റെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും അവരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നെല്ലിന്റെ സംഭരണവില ലഭിക്കാന്‍ സപ്ലൈകോ ഓഫീസ് കയറിയിറങ്ങി മടുത്ത കര്‍ഷകന് നിരാശയാണ് ഫലം.പണം ഇല്ലാത്തതിനാല്‍ നെല്ലിന്റെ വിലവിതരണം മുടങ്ങി.ഇത് കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിച്ചു.

കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓരോ കര്‍ഷകനും. എത്രയും വേഗം തുക കര്‍ഷകന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കര്‍ഷകരോട് ചിറ്റമ്മനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊയ്ത നെല്ല് സംഭരിക്കുന്നതില്‍ ആദ്യം വീഴ്ചവരുത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ അതിന്റെ വില സമയബന്ധിതമായി നല്‍കുന്നതിലും അലംഭാവം തുടരുകയാണ്.

സഹായവിലയില്‍ ആനുപാതിക വര്‍ധനവ് പോലും വരുത്താന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ സംഭരണവില 35 രൂപയാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചില്ല.നിലവില്‍ കിലോയ്ക്ക് 28.20 രൂപയാണ് നല്‍കുന്നത്. വളം-കീടനാശിനി വില വര്‍ധനവും കൂടിയ കൂലിച്ചെലവും കൂടിയാകുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് ഇരട്ടിയാകും.എന്നിട്ടും കര്‍ഷകന്റെ ദുരിതങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്.

നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ നല്‍കാനാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സപ്ലൈകോ കരാറില്‍ ഏര്‍പ്പെട്ടത്. ഇത് പ്രകാരം 6.9 ശതമാനം പലിശയ്ക്ക് 2500 കോടി ബാങ്ക് കണ്‍സോര്‍ഷ്യം വായ്പ നല്കുകയും ചെയ്തിരുന്നു.എന്നാല്‍ ബാങ്കുകള്‍ക്ക് നേരത്തെ നല്‍കാനുള്ള കുടിശിക തീര്‍ക്കാന്‍ ഈ തുക വിനിയോഗിച്ചത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. പൊതുമേഖല ബാങ്കുകളില്‍ നിന്നും കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും സപ്ലൈകോയുടെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ധനകാര്യവകുപ്പില്‍ നിന്നും അനുമതിലഭിക്കാത്തതിനാല്‍ അതും സാധ്യമല്ല.

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് തുക നല്‍കാനായി സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ 129 കോടി മാത്രമാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. ഇനി 440 കോടി രൂപയോളം നല്‍കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക ഇനത്തില്‍ 275 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും ബാക്കിയുള്ള 220 കോടി രൂപ നല്‍കിയിട്ടില്ല. സംസ്ഥാന പൊതുവിതരണ വകുപ്പ് മൂന്ന് മാസം കൂടുമ്പോള്‍ നല്‍കുന്ന കണക്കും അന്നവിതരണ്‍ പോര്‍ട്ടലിലെ കണക്കും തമ്മിലുള്ള പൊരുത്തക്കേട് കാരണമാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് കണക്കിലെ പൊരുത്തക്കേട് പരിഹരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടിശ്ശിക പണം കൂടി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം വെടിഞ്ഞ് എത്രയും വേഗം കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യണം.സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെയും കൃഷിയിറക്കാന്‍ കഴിയാതെയും നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഓരോവര്‍ഷവും കൃഷിയിറക്കിയതിന്റെ പേരിലുള്ള കടബാധ്യത കൂടിയാകുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്ന അവസ്ഥയിലാണ്. അവരെ മരണത്തിന് വിട്ടുകൊടുക്കാതെ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ നിറവേറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (5 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends