ആരാണ് രശ്മി ആര്‍ നായര്‍? എഞ്ചിനിയറിങ് ബിരുദധാരി, ആദ്യം ചുംബിച്ചു, പിന്നെ ബിക്കിനിയിട്ടു; പിന്നെ ടോപ് ലെസ് സമരവും... കൈയ്യടിയില്‍ നിന്നും കയ്യാമത്തിലേക്ക് ഇങ്ങനെ

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ കുടുങ്ങിയ രശ്മി എസ് നായരെ പറ്റി പരതുകയാണ് മലയാളികള്‍. കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ചുംബന സമരവുമായി ബന്ധപ്പെട്ട് തന്നെയാണ് രശ്മി ആര്‍ നായരും ഭര്‍ത്താവ് രാഹുലും പ്രശസ്തയായത്. ഫേസ്ബുക്ക് തന്നെയായിരുന്നു ഇവരുടെ പ്രധാന മീഡിയവും.
ഫേസ്ബുക്ക് വഴിയാണ് രശ്മി ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ക്ഷണിച്ചു വരുത്തിയത്. ചുംബന സമരത്തിലെ നായിക ആയ ശേഷം രശ്മിയുടെ പ്രശസ്തി അതിവേഗമാണ വളര്‍ന്നത്. സോഷ്യല്‍ മീഡിയക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട മോഡലായി ഇവര്‍ വളര്‍ന്നു.
ഓണ്‍ലൈനില്‍ രശ്മി നായര്‍ നടത്തിയ സെല്‍ഫ് മാര്‍ക്കറ്റിങ് തന്നെയാണ് രശ്മി നടത്തിയതും. ഇത് വളരെ ഫലപ്രദമാകുകയും ചെയ്തു. ചുംബന സമരം എന്ന മേല്‍വിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യല്‍ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡല്‍ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ അനേകം ടോപ് ലസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി.
വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടര്‍ന്നു പോന്നതും. ഇങ്ങനെ സെല്‍ഫ് മാര്‍ക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭര്‍ത്താവും പെണ്‍വാണിഭത്തിന് അറസ്റ്റിലായി എന്നത്.
കൊച്ചി നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച എസ്‌കോര്‍ട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജും ഇവര്‍ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജില്‍ ഉണ്ടായിരുന്നത്.
ഫേസ്ബുക്കാണ് തട്ടകം സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിലാണ് രശ്മി ആര്‍ നായരുടെ ചിത്രങ്ങള്‍ കൂടുതലും ഇറങ്ങുക. ഹോട്ടസ്റ്റ് വണ്‍ എന്ന ആല്‍ബത്തില്‍ രശ്മി ആര്‍ നായരുടെ ഒഫീഷ്യല്‍ പേജ് ചേര്‍ത്ത ഈ ഫോട്ടോ വലിയ വിവാദമായിരുന്നു. ആരാധകര്‍ ഇഷ്ടം പോലെ രശ്മിയുടെ ഭാവത്തില്‍ എന്തോ കുറവ് തോന്നുന്നു എന്ന തരത്തിലാണ് ആളുകള്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്. തങ്ങളുടെ ഇന്‍സ്പിറേഷനായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പലരും രശ്മിയെ പ്രോത്സാഹിപ്പിച്ചത്.
ബിക്കിനി മോഡല്‍ എന്നാണ് രശ്മി ആര്‍ നായര്‍ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയില്‍ എത്തിയപ്പോഴാ മോഡലിംഗില്‍ സജീവമായിത്. മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറില്‍ ഒരു ബ്രേക്കായി മാറുകയായിരുന്നു. ഉയരം കുറവ്. അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങില്‍ പ്രശ്‌നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങില്‍ സജീവമാകാന്‍ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്.
വിവാദങ്ങള്‍ക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ ഞാന്‍ പേജില്‍ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാന്‍ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.
എഞ്ചിനിയറിങ് ബിരുദധാരി കൂടിയാണ് രശ്മി നായര്‍. ആ ജോലി ഉപേക്ഷിച്ചാണ് മോഡലിങ് ഒരു പ്രൊഫഷനായി സ്വീകരിച്ചത്. അവസരം വന്നപ്പോള്‍ ചെയ്തുവെന്ന് മാത്രമാണ് രശ്മി ഇതേക്കുറിച്ച് പറയുന്നത്. തമിഴിലെ ഒരു സിനിമയില്‍ ചെറിയൊരു മോഡല്‍ വേഷം ചെയ്തിരുന്നു. സിനിമയില്‍ ചെയ്യാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കിതിനെ ഒരു പ്രൊഫഷനായി സ്വീകരിച്ചുകൂടാ എന്ന തോന്നലില്‍ നിന്നുമാണ് ബിക്കിനി അണിഞ്ഞത്. നമ്മള്‍ സ്വയം മാറിയിട്ട് സമൂഹത്തോട് മാറ്റം കൊണ്ടുവരാന്‍ പറയുന്നതല്ലേ നല്ലത്. അതിനുള്ള ധൈര്യമുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് ചെയ്തൂകൂടാ എന്നായി. എപ്പോഴും വിപ്ലവം പറയുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്നതല്ലേ. രശ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.
വിവാഹം കഴിഞ്ഞിട്ടാണ് ഞാന്‍ മോഡലിങ് പ്രൊഫഷനാക്കിയതെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ട ഇവര്‍ക്ക് ഒരു മകനും ഉണ്ടത്. മോഡലിങ് പ്രൊഫഷനാക്കിയപ്പോള്‍ കുറേപ്പേര്‍ പിണങ്ങിപ്പോയെന്നും രശ്മി തന്നെ പറഞ്ഞിട്ടുണ്ട്.
രശ്മി ആദ്യമായി ചിത്രം വന്നത് മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനിലാണ്. ആദ്യമായിട്ടാണ് അവര്‍ ഒരു സൗത്തിന്ത്യന്റെ ചിത്രം നല്‍കുന്നത്. പിന്നീട് പ്ലേബോയി മാഗസിന്‍ ഉള്‍പ്പെടെ പല ഇന്റര്‍നാഷണല്‍ മാഗസിനുകളിലും മോഡലായിരുന്നു രശ്മി. ഫേസ്ബുക്കില്‍ സജീവമായിരുന്ന രശ്മി ഒടുവില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ അറസ്റ്റിലായി എന്നത് യാദൃശ്ചികം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha