Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ഓപ്പറേഷന്‍ ബിഗ് ഡാഡി പിഴവുകളില്ലാത്ത ആസൂത്രണം; ചുംബന സമര നായകനെ പൊളിച്ചടുക്കിയ ശ്രീജിത് ഐ പിഎസിന് ഒരു ബിഗ് സല്യൂട്ട്

19 NOVEMBER 2015 11:21 AM IST
മലയാളി വാര്‍ത്ത.

More Stories...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ സമരാനുകൂലികള്‍...ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ, ചവിട്ടി പൊളിച്ച് പോലീസ്..

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോര്.. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല..മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ വരാൻ സാധിച്ചില്ല..

ചുംബന സമര നായകനെ പെളിച്ചടുക്കിയ ശ്രീജിത് ഐ പിഎസ് ഒരു ബിഗ് സല്യൂട്ട്. പുരോഗമ വാദമെന്നു പറഞ്ഞിറങ്ങിതിരിച്ച ചുംബന സമരത്തെ പിണറായി വിജയന്റെ ആത്മരോഷം പോലും വക വയ്ക്കാതെ പിന്തുണച്ച ഇടതു പക്ഷ ബുദ്ധി ജീവികളും കുറെ ചാനലുകളും ഇപ്പോള്‍ ശരിക്കും വെട്ടിലായി. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ സൂത്രധാരന്‍ ശ്രീജിത് രണ്ടു മാസം നീണ്ടു നിന്ന നാടകീയമായ ഓപ്പറേഷനിലൂടെയാണ് ഓണ്‍ ലൈന്‍ പെണ്‍ വാണിഭം പൊളിഞ്ഞത്
കേരളത്തിലെ മാതാപിതാക്കള്‍ വേദനയോടെ നോക്കിക്കണ്ട ചുംബന സമരം ഒരാഘോഷമാക്കിയതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്കൊക്കെ തെറ്റുപറ്റിയെന്ന് ഇപ്പോഴെങ്കിലും കുറ്റ സമ്മതം നടത്തണം. രാഹുല്‍ പശുപാലനെയും രശ്മി നായരെയും സൂപ്പര്‍ സ്റ്റാറുകളാക്കിയ ചാനല്‍ സ്റ്റുഡിയോ ഫ്‌ളോറുകള്‍ ഇന്നു നാണിക്കുന്നുണ്ടാവും
മാധ്യമങ്ങളില്‍ നിറയുന്നത് സമൂഹത്തിലെ ഭൂരിപക്ഷ വികാരമല്ല എന്നും തെളിയിക്കുന്ന ഒരുദാഹരണമാണം മാത്രമാണിത്. ന്യൂസ് അവറുകള്‍ ക്രൈം ത്രില്ലര്‍ സീരിയലുകളുടെ നിലവാരത്തിലാണോടുന്നത്.
ഇവിടെയാണ് ശ്രീജിത്ത് ഐ പിഎസ് വ്യത്യസ്തനാകുന്നത്. ആണും പെണ്ണും ഉഭയ സമ്മതപ്രകാരം സെക്‌സിലേര്‍പ്പെടുന്നതില്‍ തെറ്റില്ല പക്ഷെ വിലപേശിയുറപ്പിക്കുന്ന മാംസക്കച്ചവടം നമ്മുടെ സമൂഹത്തെ മലീമസമാക്കും. ചൈല്‍ഡ് ട്രാഫിക്കിംഗ് നമ്മുടെ കുട്ടികളുടെ സുരക്ഷിതബോധം നഷ്ടപ്പെടുത്തും. തന്റേടത്തോടെ കേസ് തെളിയിക്കുവാനും സമൂഹത്തോട് വിളിച്ചു പറയാനും ശ്രീജിത്ത് മടിച്ചില്ല.
ഓപ്പറേഷന്‍ ബിഗ് ഡാഡി പോലീസ് നടത്തിയത് ക്രിത്യമായ പ്ലാനിങ്ങിനും കാത്തിരിപ്പിനും ശേഷം. സംഘത്തിന് പിന്നില്‍ രാഹുലും രശ്മിയും ആണെന്നറിഞ്ഞിട്ടും തെളിവുകളുമായി ക്രിത്യമായി വലയില്‍ കുരുക്കാന്‍ പോലീസ് കാത്തിരുന്നത് രണ്ട് മാസത്തോളം. കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജിനെയും പെണ്‍വാണിഭ സംഘത്തെയും നിയന്ത്രിച്ചിരുന്നത്ൃ ബഹ്‌റിനില്‍ ജോലി ചെയ്യുന്ന അക്ബര്‍ എന്ന പ്രവാസി യുവാവായിരുന്നു. ഇയാളായിരുന്നു രാഹുലിനെയും രശ്മിയെയും നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
നവംബര്‍ 25ന് വിവാഹം നിശ്ചയിച്ചിരുന്ന അക്ബര്‍ ദിവസങ്ങള്‍ക്കു മുമ്പാണ് കാസര്‍ഗോഡ് ബദിയടുക്കയിലുള്ള വീട്ടിലെത്തിയത്. ഇടപാടു സമയത്തു താന്‍ വരില്ലെന്നും മുറിയിലേക്കു പെണ്‍കുട്ടികള്‍ എത്തിക്കൊള്ളുമെന്നുമാണ് അക്ബര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊലീസ് റെയ്ഡ് ഭയമുള്ളതിനാല്‍ അക്ബറിനെ പോലെ വിശ്വാസമുള്ളൊരാള്‍ ഇല്ലെങ്കില്‍ തങ്ങള്‍ ഇടപാടിനില്ലെന്ന് അന്വേഷണസംഘം വാശിപിടിച്ചു. തുടര്‍ന്നു ചൊവ്വാഴ്ച കൊച്ചിയിലെത്തിയ അക്ബറിനെ വൈകിട്ട് നാലരയോടെ പ്രത്യേക പൊലീസ് സംഘം വലയിലാക്കുകയായിരുന്നു.
കാസര്‍കോഡ് സ്വദേശിയായ 31 വയസുകാരനായ ഇയാള്‍ ബഹ്‌റിനില്‍ നിന്നും കേരളത്തില്‍ എത്തിയിട്ട് ഏതാനും ആഴ്ച്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. വിവാഹത്തിനായാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇതിനിടെ വീണുകിട്ടിയ നല്ല കച്ചവടമായാണ് പൊലീസുകാര്‍ സമീപിച്ചപ്പോള്‍ കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങള്‍ പോക്കറ്റിലാക്കാനുള്ള അവസരം എന്ന നിലയില്‍ കണ്ടാണ് അക്ബര്‍ ഈ ഡീല്‍ കണ്ടിരുന്നത്. ഇതാണ് രശ്മിയിലേക്കും പശുപാലനിലേക്കുള്ളമുള്ള വഴി തുറന്നതും.
ബിസിനസുകാരെന്ന് പരിചയപ്പെടുത്തിയാണ് അക്ബറിനെ പൊലീസ് ബന്ധപ്പെട്ടത്. രശ്മി നായരുടെ അര്‍ധനഗ്‌ന ഫോട്ടോകളാണ് അക്ബര്‍ ആദ്യം കച്ചവടത്തിനായി അയച്ചുകൊടുത്തത്. ഒരു രാത്രി 80,000 രൂപയാണു രശ്മിയുടെ റേറ്റ് എന്നും അക്ബര്‍ വാട്‌സ് ആപ്പിലൂടെ വ്യക്തമാക്കി. ഫേസ്ബുക്കിലെ കൊച്ചു സുന്ദരികള്‍ എന്ന പേജില്‍ പറയുന്നതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കിട്ടുമോയെന്നായി തുടര്‍ന്ന് അന്വേഷണസംഘം. തങ്ങളുടെ കൂട്ടത്തിലുള്ള ഉത്തര്‍പ്രദേശുകാരനു കൊച്ചുപെണ്‍കുട്ടികള്‍തന്നെ വേണമെന്നും അല്ലെങ്കില്‍ ഇടപാടിനില്ലെന്നും അവര്‍ അക്ബറിനെ അറിയിച്ചു.
ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്ഥന്‍ യുവബിസിനസുകാരനായി അക്ബറിനോട് ഹിന്ദിയില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ബഹ്‌ൈറനില്‍ ജോലിയുള്ള അക്ബറിന് ഇതോടെ കസ്‌മേഴ്‌സില്‍ പൂര്‍ണവിശ്വാസമായി. പതിനെട്ടു വയസു തികയാത്ത രണ്ടു പെണ്‍കുട്ടികള്‍ക്കു മൂന്നു ലക്ഷവും രശ്മിയടക്കമുള്ള മറ്റു മൂന്നുപേര്‍ക്ക് ഒരു ലക്ഷവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഒരു രാത്രി നാലു ലക്ഷം രൂപയാണ് അക്ബര്‍ ആവശ്യപ്പെട്ടത്. കസ്റ്റമേഴ്‌സ് ആഡംബര ഹോട്ടലില്‍ മുറിയെടുക്കണമെന്നും അക്ബര്‍ ആവശ്യപ്പെട്ടു. 18,000 രൂപ എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തു.
പൊലീസ് നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരെ ഇയാള്‍ ബന്ധപ്പെട്ടു. ഇയാളില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണു ബംഗളുരു സ്വദേശിനികളും സഹോദരികളുമായ പെണ്‍കുട്ടികളുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലെനീഷ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരു ലിംഗരാജപുരത്തു താമസിക്കുന്ന ലെനീഷ് മാത്യു മലയാളി ടെക്കിയാണ്. പിടിയിലായ മുബീന പ്രതികളിലൊരാളായ ആഷിഖിന്റെ ഭാര്യയാണ്.
പഠനകാലത്തെ സൗഹൃദം മുതല്‍ പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ് രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും. മധുരയിലെ പ്രശസ്തമായ എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായാണ് രാഹുലും രശ്മിയും പരിചയപ്പെടുന്നത്. തുടര്‍ന്നു കമിതാക്കളായ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി. ആറു വയസുള്ള ആണ്‍കുട്ടിയുടെ മാതാപിതാക്കളുമായി. എന്‍ജിനീയറിങ് ജോലി ചെയ്യുമ്പോഴും പെട്ടെന്നു പണമുണ്ടാക്കാനുള്ള അതിമോഹമാണ് ആദായകരമായ മാംസക്കച്ചവടത്തിലേക്ക് ഇവരെ എത്തിച്ചത്.
വൈകിട്ട് ഏഴുമണിയോടെ രശ്മിയും മറ്റു രണ്ടു സ്ത്രീകളും ഹോട്ടലിലെത്തുമെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. ഇതോടെ ഇവര്‍ക്കായി പൊലീസ് ഹോട്ടലിലെ വിവിധ ഇടങ്ങളില്‍ കാത്തുനിന്നു. പെണ്‍വാണിഭസംഘത്തിലെ പ്രമുഖനായ അച്ചായനൊപ്പം രണ്ടു സ്ത്രീകള്‍ ഹോട്ടലില്‍ എത്തിയെങ്കിലും വ്യക്തമായ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നു കാറിനു പുറത്തിറങ്ങിയില്ല. സംശയം തോന്നി ഇവര്‍ പോകാന്‍ ഒരുങ്ങുന്നതിനിടെ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഓപ്പറേഷന്‍ പാളിയെന്നു കരുതി മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി രശ്മിയും രാഹുലും പൊലീസിന്റെ പിടിയിലായത്.
അന്വേഷണ സംഘം രശ്മിയുടെ വാട്‌സ് ആപ്പിലേക്ക് അയച്ച മെസേജിന് രശ്മിയുടെ മറുപടി വന്നതോടെയാണു ഓപ്പറേഷന്‍ ബിഗ് ഡാഡി വീണ്ടും പുനരാരംഭിച്ചത്. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റു വിവരങ്ങള്‍ രശ്മി അറിഞ്ഞിരുന്നില്ല. രാത്രി 12.30നു ഹോട്ടല്‍ മുറിയില്‍ എത്താന്‍ പൊലീസ് സംഘം രശ്മിയോടു ആവശ്യപ്പെട്ടു. രണ്ടു വനിതാ പൊലീസുകാര്‍ ബാത്ത്‌റൂമില്‍ രശ്മിയെ കസ്റ്റഡിയിലെടുക്കാന്‍ കാത്തുനിന്നു. കൃത്യസമയത്തു ഭര്‍ത്താവ് രാഹുലിനും മകനുമൊപ്പം മുറിയിലെത്തിയപ്പോഴാണു രശ്മിയെ സംഘം കസ്റ്റഡിയിലെടുത്തത്.
രശ്മിക്കായി കസ്റ്റമേഴ്‌സിനെ കണ്ടെത്തിയതുപോലും ഭര്‍ത്താവായ രാഹുലായിരുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കിസ് ഓഫ് ലവ് സമരത്തിലേക്കുള്ള ഇരുവരുടെയും കടന്നുവരവും കൃത്യമായ പദ്ധതിയുടെ ഭാഗമാണ്. സമരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന പരസ്യമായ അഭിനിവേശവും മാംസദാഹവും പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ഡിജിപി ടിപി സെന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി\'. അറസ്റ്റിലായവരില്‍ കാസര്‍കോട് ബദിയടുക്ക സ്വദേശി അബ്ദുള്‍ഖാദര്‍ (31), ബാംഗഌര്‍ ലിംഗരാജപുരം സ്വദേശിയായ ഇടനിലക്കാരി ലിനീഷ് മാത്യു (39), കൊല്ലം നെടുമ്പന സ്വദേശി രാഹുല്‍ പശുപാലന്‍ (29), ഭാര്യ രശമി (27), എറണാകുളം സ്വദേശി അജീഷ് (21), പാലക്കാട്ടുകാരന്‍ ആഷിഖ് (34) എന്നിവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുന്‍നിരക്കാരാണ്. മലപ്പുറം സ്വദേശി ഉമ്മര്‍ (28), പാലക്കാട്ടുകാരന്‍ വിജേഷ് (20), തൃശൂര്‍ സ്വദേശി സുജിത്ത് (28), എറണാകുളം സ്വദേശി സോണികുര്യന്‍ (26), കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാര്‍ (36), കോട്ടയം സ്വദേശി പ്രദീപ് (32) എന്നിവര്‍ ഫേസ്ബുക്കിലൂടെ ഉപഭോക്താക്കളെ വലവീശുന്ന സംഘത്തില്‍പെട്ടവരാണ്. ഇടപാടുകാര്‍ക്കായി ലിനീഷ് മാത്യു ബാംഗഌരില്‍നിന്ന് വിമാനത്തിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെയും രശ്മിയുടെ യു.കെ.ജി വിദ്യാര്‍ത്ഥിയായ മകനെയും ശിശുക്ഷേമസമിതിയിലാക്കി.
ഓണ്‍െലെന്‍ പെണ്‍വാണിഭ സംഘത്തിലെ സൂത്രധാരനായ അബ്ദുള്‍ ഖാദറെന്ന അക്ബറാണ് രശ്മിയുമായി ഇടപാടുകള്‍ നടത്തിയിരുന്നത്. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ പ്രമുഖനായ അക്ബറുമായി ഏഴുമാസത്തെ പരിചയം മാത്രമേ ഉള്ളൂവെന്നാണ് രശ്മി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷമായി ഇവരോടൊപ്പം ചേര്‍ന്നു ബിസിനസ് നടത്തുന്നതായാണ് അക്ബറിന്റെ മൊഴി. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഓണ്‍െലെന്‍ പെണവാണിഭ സംഘം താവളമടിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നുള്ള െ്രെകംബ്രാഞ്ച് സംഘമാണ് തെരച്ചിലിനെത്തിയത്. ഏതായാലും വമ്പന്‍ സെക്‌സ് റാക്കറ്റിനെ പിഴവുകളില്ലാത്ത ആസുത്രണത്തിലൂടെ കുടുക്കിയ ഐജി ശ്രീജിത്തിനും സംഘവും കൈയ്യടി അര്‍ഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (2 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (2 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (2 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (2 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (2 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (3 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (3 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (3 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (3 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (3 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (6 hours ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (6 hours ago)

ഇരട്ടഗോളുമായി മെസി....  (7 hours ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (7 hours ago)

Malayali Vartha Recommends