കിസ് ഓഫ് ലവിനെ സെക്‌സ് ഓഫ് ലവ് ആക്കിയത് ആര് ? എറണാകുളത്തെ സെക്‌സ് ടൂറിസത്തിന് വിത്ത്പാകിയത് കിസ് ഓഫ് ലവ്

കിസ് ഓഫ് ലവിന്റെ മറവില്‍ സദാചാര വിരുദ്ധര്‍ ഉദ്ദേശിച്ചത് എറണാകുളത്തെ സെക്‌സ് ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുവാന്‍. വളര്‍ന്നു വരുന്ന ടുറിസത്തിന്റെയും ബിസ്‌നസിന്റെയും സാധ്യതകള്‍ കണ്ടിട്ടാണ് കൊക്കെയിനും സെക്‌സുമടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് എത്തിച്ചത്. ജനങ്ങളെ ആഘര്‍ഷിക്കാന്‍ തക്ക പരിപാടി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് സഹാചാര ആക്രമണങ്ങള്‍ക്കെതിരെ പരസ്യമായി ചുംബിച്ച് കൊണ്ട് രശ്മിയും രാദുല്‍ ശിശുപാലനടക്കമുള്ളവര്‍ സെക്‌സ്ഓഫ് ലവിനെ വളര്‍ത്തിയത്. കൊച്ചികണ്ടവന് അച്ചിവേണ്ട എന്ന പഴഞ്ചൊല്ലാണ് ഇവര്‍ക്ക് പ്രേരണയായത്.
കിസ് ഓഫ് ലവിന്റെ പേരില്‍ പരസ്യ ചുംബനം സംഘടിപ്പിച്ച് സഹാചാരത്തിനെതിരെയുള്ള വാളുയര്‍ത്തിയപ്പോള്‍ അപ്പുറത്ത് അത് ബിസ്‌നസാക്കിമാറ്റാനുള്ള ശ്രമം രാഹുല്‍ ശിശുപാലനടക്കമുള്ളവര്‍ ചെയ്തു തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാളേറെ ആളുകളാണ് അന്ന് ഏറണാകുളത്തെ മറൈന്‍ഡ്രൈവിലെ കിസ്ഓഫ് ലവില്‍പങ്കെടുത്തത്. അതിന് മുമ്പ് തന്നെ ഇതിന്റെ പേരില്‍ ഫേസ്ബുക്ക് പേജും തുടങ്ങി കിസ്ഓഫ്‌ലവില്‍ യുവാക്കളെയും യുവതികളെയും ആഘര്‍ശിച്ചത് പരസ്പരം ആരെയും പേടിക്കാതെ ചുംബിക്കാനുള്ള അവസരമായിരുന്നു. അപ്പോഴേക്കും സഹാചാര സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞ രാഹുല്‍ ശിശുപാലന്‍ ഇതിന്റെ സെക്‌സ് സാദ്യകതളെ കുറിച്ചാണ് ചിന്ദിച്ചത്. രാഹുലിന്റെ സെക്‌സ് ഓഫ് ലവ് തിരിച്ചറിഞ്ഞാണ് ഒരു വിഭാഗം വേറൊരു ഫേസ്ബുക്ക് പേജ് തുടങ്ങി രാഹുലിനെതിരെ രംഗത്തു വന്നത്.
ചുംബന സമരത്തിന്റെ നേതാക്കളായ രാഹുല്‍ പശുപാലനും രശ്മി നായരും പിടിയിലായതോടെ കേരളത്തെ ഇളക്കി മറിച്ച ചുബന സമരം വീണ്ടും ചര്‍ച്ചയാകുന്നു. ഇവരെക്കൂടാതെ പല ചുംബനക്കാര്‍ക്കെതിരേയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഈ അവസരത്തില്‍ ചുംബന സമരം നമുക്കോര്‍ക്കാം. സദാചാര പോലീസിന്റെ നയങ്ങള്‍ക്കെതിരെ 2014 നവംബര്‍ 2ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച വ്യത്യസ്ഥമായൊരു പ്രതിഷേധസമര രീതിയാണ് ചുംബന സമരം. കേരളത്തില്‍ തുടക്കം കുറിച്ച് , ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് ഇത് കത്തിക്കയറുകയായിരുന്നു. 2014 നവംബര്‍ രണ്ടിന് , കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ഒത്തു ചേരല്‍ കേരളയുവത്വത്തിനോട് ആഹ്വാനം ചെയ്തു കൊണ്ട്, കിസ്സ് ഓഫ് ലവ് എന്ന പേരില്‍ രൂപപ്പെട്ട ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വ്യത്യസ്ത തരം സമര മുറ രൂപം കൊണ്ടത്. 1,42,000 ലൈക്കുകള്‍ ആ പേജിനു ലഭിക്കുകയും ചെയ്തു. കൊച്ചിയിലെ ആദ്യത്തെ പ്രധിഷേധ സമരം കഴിഞ്ഞു ഇന്ത്യയിലെ മറ്റു പല പ്രധാന നഗരങ്ങളിലും സമാന്തരപ്രതിക്ഷേധ പ്രകടനകള്‍ സംഘടിക്കപ്പെടുകഉണ്ടായി. ഇതോടെ സമരക്കാരെ നേരിടാന്‍ ഭാരതിയ ജനത യുവമോര്‍ച്ച, എസ് ഡി പി ഐ, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദുസേന, തുടങ്ങിയ മത രാഷ്ടയീയ സംഘടകനളും തയ്യാറായി.
കോഴിക്കോട് ഒരു കോഫി ഷോപ്പ് കമിതാക്കള്‍ക്ക് പരസ്യമായി ചുംബിക്കാന്‍ അവസരമൊരുക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തതാണ് സമരം രൂപപ്പെടാനുണ്ടായ സാഹചര്യം.
സദാചാര പോലീസിന് എതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് 2014 നവംബര്‍ 2 ന് കൊച്ചി മറൈന്‍ ്രൈഡവില്‍ കിസ്സ് ഓഫ് ലവ് അനുകൂലികള്‍ തടിച്ചു കൂടി. എറണാകുളം ലോകോളേജു പരിസരത്ത് നിന്ന് തുടങ്ങി സമാധാനപരമായി മാര്‍ച്ച് ചെയ്തു കൊണ്ട് മറൈന്‍ ്രൈഡവില്‍ എത്തി ചേരാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുനത്. പക്ഷെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പറഞ്ഞു പോലീസ് പ്രവര്‍്ത്തകരെ കസ്റ്റഡിയില്‍ എടുത്തു. ചുംബന സമരത്തിന് എതിരെ എസ്ഡിപിഐ , ശിവ സേന തുടങ്ങിയ സംഘടന പ്രവര്‍ത്തകര്‍ അവിടെ തടിച്ചു കൂടി സമരക്കാരെ നേരിട്ടു. സമരക്കാര്‍ ജീപ്പില്‍ കയറിയും ചുംബിച്ചു. അവിടെ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‌ക്കേണ്ടി വന്നു.കിസ്സ് ഓഫ് ലവ് ഫേസ്ബുക്ക് പേജ് നിരോധിക്കണം എന്ന് അവശ്യപെടുകയും ചെയ്തു. ഈ പേജ് ഫേസ്ബുക്ക് അധികൃതര്‍ നിരോധിക്കുകയും പിന്നീടു പുനസ്ഥാപിക്കപ്പെടുകയും ചെയ്തു .
സദാചാര പോലീസിനെ എതിരെ ഏറണാകുളം മഹാരാജാസ് കോളേജിലെ കുറച്ചു വിദ്യാര്‍ഥികള്‍ ഹഗ് ഓഫ് ലവ് എന്ന പേരില്‍ പ്രതിഷേധ പരുപാടി ആസൂത്രണം ചെയ്തു. പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചു കൊണ്ട് കോളേജ് അധികൃതര്‍ ഇവരെ 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൊല്‍കത്ത സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ഡല്‍ഹി), പുതുച്ചേരി സര്‍വകലാശാല, ഐഐടി മദ്രാസ്, ഐഐടി മുംബൈ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ചുംബന സമരത്തിന് പിന്തുണ ലഭിച്ചു .
കേരള സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ചുംബന സമരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യവും ഇടപെടലും ഉണ്ടായതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചുബന സമരത്തില്‍ നിന്നും അറസ്റ്റിലായ 17പേര്‍ക്കു മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.ചാനലുകളില്‍ വന്നു പോലും സമരക്കാര്‍ പരസ്യമായി ചുംബിച്ചു. ഇപ്പോള്‍ അവരെല്ലാവരും തങ്ങളുടെ സംഘാടകരെ ഓര്‍ത്ത് നാണക്കേടിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha