Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

എല്ലാം സിനിമാ ക്ലൈമാക്‌സ് പോലെ... കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവ്; ചോരപുരണ്ട കഥകളിലൂടെ കുപ്രസിദ്ധനായ ബിക്കിനി കില്ലര്‍, തിഹാറിലെ ഡോണ്‍; ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുമ്പോള്‍ വലിയ ഓര്‍മ്മകള്‍

22 DECEMBER 2022 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

നമ്മുടെ മനസില്‍ നിന്നും മായത്തതാണ് ചാള്‍സ് ശോഭരാജ്. പല സിനിമകളിലും സ്ഥാനംപിടിച്ച കൊടും ക്രിമിനലാണ് ചാള്‍സ്. ഇപ്പോഴിതാ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ല്‍ സുപ്രീംകോടതി ചാള്‍സ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയില്‍ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയിലില്‍ നിന്നും ഇമിഗ്രേഷന്‍ ഓഫീസിലേക്ക് ചാള്‍സിനെ മാറ്റുമെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിന്റെ അഭിഭാഷകനായ ലോക്ഭക്ത്‌റാണ പറഞ്ഞു.

സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ചാള്‍സ് ശോഭരാജിന് എന്നുമുണ്ടായിരുന്നു. കൊടുംകുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞശേഷവും ജയിലില്‍ക്കിടന്ന ചാള്‍സ് രണ്ടു വട്ടം പ്രേമവിവാഹത്തിലൂടെ പുതിയ കാമുകിമാരെ ചേര്‍ത്തുപിടിച്ചു. 'ബിക്കിനി കില്ലര്‍' എന്ന് ചാള്‍സിന് പേരു വീണത് പ്രണയം നടിച്ചു നടത്തിയ കൊലപാതകങ്ങളിലൂടെയാണ്.

1960 കളുടെ ഒടുവില്‍ ഹിപ്പി സംസ്‌കാരത്തിന്റെ ചുവടുപിടിച്ചെത്തിയ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കിയാണ് ചാള്‍സ് കൊലപാതക പരമ്പര തുടങ്ങുന്നത്. ഇന്ത്യയിലെത്തുന്നതിനു മുന്‍പ് തായ്‌ലന്‍ഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയായിരുന്നു ആദ്യ താവളം. സൗഹൃദത്തില്‍ തുടങ്ങി ലഹരി നല്‍കി അടുപ്പം സ്ഥാപിച്ച സുമുഖനായ ഫ്രഞ്ച് യുവാവ്. 1970 കളുടെ തുടക്കം. അക്കാലത്തു പട്ടായ തീരത്തു വിദേശികള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നു. അവരുടെ ഹോട്ടല്‍ മുറി പരിശോധിച്ച പൊലീസ് ഒരു സമാനത കണ്ടെത്തി. എല്ലാവരുടെയും പക്കലുണ്ടായിരുന്ന വിദേശ കറന്‍സികളും പാസ്‌പോര്‍ട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു: സ്റ്റെഫാനി ഷാല്‍മേന്‍ കാരു. 21 വയസ്സ്. ആഴ്ചകള്‍ക്കു മുന്‍പു തായ്ലന്‍ഡില്‍ കാണാതായ ജൂത കാമുകനെ അന്വേഷിച്ച് ഇറങ്ങിയതാണു സ്റ്റെഫാനിയെന്ന ഫ്രഞ്ചു പെണ്‍കുട്ടി. വിറ്റാലി ഹക്കിം എന്ന ആ ജൂത യുവാവു കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു സ്റ്റെഫാനിയുടെ മരണവും.

കൊലയാളിയെ കണ്ടെത്താന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. കേസ് പഠിച്ച ഇന്റര്‍പോള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ഇംഹോഫ് മരിച്ച 2 യുവതികളുടെ ചിത്രങ്ങളില്‍ അപൂര്‍വമായ ഒരു കാര്യം ശ്രദ്ധിച്ചു: സ്റ്റെഫാനിയുടെ മാറിടത്തിന്റെ ഭാഗത്തു വൃത്താകൃതിയില്‍ ഒരു ഒറ്റരൂപാ വലുപ്പത്തില്‍ തുണി വെട്ടിമാറ്റിയിരുന്നു.

1997ല്‍ ഇന്ത്യയില്‍ ജയില്‍മോചിതനായ ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്കു തിരിച്ചയയ്ക്കാനായി ന്യൂഡല്‍ഹി വിമാനത്താവളത്തിലേക്കു കൊണ്ടുവരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ചൂണ്ടയില്‍ കുരുങ്ങിയ നിലയില്‍ ബിക്കിനി ധരിച്ച മറ്റൊരു യുവതിയുടെ മൃതദേഹം പൊലീസിനു കിട്ടിയിരുന്നു തെരേസ നോള്‍ട്ടണ്‍ എന്ന അമേരിക്കക്കാരി. അവിടെയും വൃത്താകൃതിയില്‍ ഒറ്റരൂപാ വലുപ്പത്തില്‍ തുണി വെട്ടി മാറ്റിയിരുന്നു.

രണ്ടു മരണങ്ങള്‍ക്കു പിന്നിലും മനോവൈകൃതമുള്ള ഒരു കൊലയാളിയുടെ മുഖം ഇന്റര്‍പോള്‍ കണ്ടെത്തി. ഇതേകാലത്ത് തായ്ലന്‍ഡിലും നേപ്പാളിലും വിദേശികളായ 12 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും പാസ്‌പോര്‍ട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ലോകമാകെ സഞ്ചരിക്കുന്ന കൊലയാളിയിലേക്ക് അന്വേഷണം നീണ്ടു. കുപ്രസിദ്ധനായ ആ രാജ്യാന്തര കൊലയാളിയെ ഒടുവില്‍ അറസ്റ്റ് ചെയ്തത് ഡല്‍ഹി പൊലീസാണ്; ഹത്ചന്ദ് ബാനോനി ഗുരുമുഖ് ചാള്‍സ് ശോഭരാജ് ആയിരുന്നു അത്.

മുപ്പതിലേറെ കൊലപാതകങ്ങള്‍ ചാള്‍സ് ശോഭരാജ് നടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പലതും തെളിവില്ലാത്തതിനാല്‍ കേസ് എങ്ങുമെത്താതെ പോയി. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ശോഭരാജ് മറ്റൊരു സാമ്രാജ്യം സൃഷ്ടിച്ചു. പോക്കറ്റില്‍ കരുതിയ ടേപ്പ് റെക്കോര്‍ഡറിലൂടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ജയില്‍ ജീവനക്കാരെ ശോഭരാജ് ബ്ലാക്ക്‌മെയില്‍ ചെയ്തു. ജയില്‍ വളപ്പില്‍ സ്യൂട്ടും കോട്ടുമിട്ടു സിഗരറ്റ് വലിച്ചു നടന്ന ശോഭരാജിനെക്കുറിച്ച് പില്‍ക്കാലത്ത് അന്നത്തെ സൂപ്രണ്ടായിരുന്ന സുനില്‍ ഗുപ്ത എഴുതിയിട്ടുണ്ട്. ജയിലില്‍ ജോലിക്കെത്തിയ ആദ്യ കാഴ്ചയില്‍ ഏതോ വിഐപി സന്ദര്‍ശനത്തിനെത്തിയതാണെന്നാണ് സൂപ്രണ്ട് കരുതിയത്. പണം വേണ്ടവര്‍ക്ക് യഥേഷ്ടം നല്‍കി.

986 ല്‍ തടവുകാര്‍ക്ക് മയക്കുമരുന്നു നല്‍കി ജയില്‍ ചാടിയെങ്കിലും അതു പാളി. വൈകാതെ ഗോവയില്‍ പിടിയിലായി. എങ്കിലും രണ്ടു പതിറ്റാണ്ടോളം തിഹാറായിരുന്നു ശോഭരാജിന്റെ വീട്. ചെയ്ത തെറ്റുകളെക്കുറിച്ച് ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല ശോഭരാജ്. ജയില്‍ മോചനത്തിനുശേഷം ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തപ്പെട്ടത് ദുരൂഹമാണ്. അവിടെ യാക് ആന്‍ഡ് യെതി എന്ന ചൂതാട്ട കേന്ദ്രത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത്.

പല സിനിമകളിലും കഥകളിലും ശോഭരാജ് കഥാപാത്രങ്ങളായി. സത്യന്‍ അന്തിക്കാടിന്റെ 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന ചിത്രത്തില്‍ തിലകന്റെ കഥാപാത്രമായ ദാമോദര്‍ജി മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് ഇതിലും ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജിലെ കണ്ടിട്ടുള്ളൂ, വെല്‍ഡണ്‍ മൈ ബോയ് എന്നു പറയുമ്പോള്‍ പൊട്ടിച്ചിരിച്ചവരിലൂടെ ചാള്‍സ് ശോഭരാജ് മലയാളിയുടെ ചിരിയിലും ഇടംകണ്ടെത്തിയ പേരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (22 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (43 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (48 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (50 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (52 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends