നല്ല ചായ നല്‍കണമെന്ന് പറഞ്ഞ ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചു.... പരാതിയെ തുടര്‍ന്ന് തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

നല്ല ചായ നല്‍കണമെന്ന് പറഞ്ഞ ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചു.... പരാതിയെ തുടര്‍ന്ന് തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്
പുതുക്കുറിച്ചി ചേരമാന്‍ തുരുത്ത് സ്വദേശി സമീര്‍ (43), മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സഅദിസമി(18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യ ആശുപത്രിയില്‍ നിന്നു മടങ്ങവേ ചായ കുടിക്കുന്നതിനായി കഴക്കൂട്ടം ദേശീയപാതയില്‍ അല്‍ ഉദ്മാന്‍ സ്‌കൂളിനു സമീപമുള്ള നാസുമുദ്ദീന്റെ തട്ടുകടയിലെത്തി. ചായ നല്‍കിയപ്പോള്‍ ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ആവശ്യപ്പെട്ടു.
ചായ നല്‍കില്ലെന്ന് കടക്കാരന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് സമീറും മകനും ചോദ്യം ചെയ്തതിനെച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നാസുമുദ്ദീന്‍ സമീറിനെയും മകനെയും മര്‍ദിക്കുകയായിരുന്നു.ചുണ്ടിന് പരിക്കേറ്റ സമീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
സമീറിന്റെ പരാതിയില്‍ നാസിമുദ്ദീനെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു. തട്ടുകടയുടെ മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയതിന് ആംബുലന്‍സ് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലന്‍സിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്തതിന് നാസുമുദ്ദീനെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























