ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുന്നു....ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 84,483 പേര്‍...ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും

ശബരിമലയില്‍ തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി. ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര.സന്നിധാനത്ത് ചുമതലയിലുള്ള പോലീസ് സേനാ ഉദ്യോഗസ്ഥരുടെ വകയായി 23ന് കര്‍പ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.
അതേസമയം ശബരിമല ദര്‍ശനത്തിന് പുതുതായി ഏര്‍പ്പെടുത്തിയ പ്രത്യേകക്യൂ എത്രപേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി . മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കിയാണ് പ്രത്യേകക്യൂ ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞദിവസം തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ളാഹയില്‍ അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും പരിക്കേറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടം നടന്ന് പത്തുമിനിട്ടിനകം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സഹായവുമായി സ്ഥലത്തെത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം 89,933 പേര്‍ വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നതായും സര്‍ക്കാര്‍ വിശദീകരിച്ചു. ശബരിമലയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ വ്യക്തമാക്കി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് 23ന് നല്‍കാനും നിര്‍ദേശിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha


























