Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

ഭക്ഷണത്തിനായി അയൽക്കാരനായ യുവാവിനോട് കൈനീട്ടിയ 19കാരിയെ പ്രണയക്കുരുക്കിൽ വീഴ്ത്തി പീഡിപ്പിച്ച് കൈമാറിയത് ഹണിട്രാപ് നായികയ്ക്ക്: രണ്ട് മാസത്തോളം കാസർകോട് ടൂറിസ്റ്റ് ഹോമിൽ മയക്കുമരുന്നിന് അടിമയാക്കി ആവശ്യക്കാർക്ക് പെൺകുട്ടിയെ എത്തിച്ച് കൂട്ട ബലാത്സംഗം:- അഞ്ച് പേർ അറസ്റ്റിൽ:- കൂടുതൽ അറസ്റ്റിന് സാധ്യത

22 DECEMBER 2022 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

19 കാരിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ യുവതിയടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാസ്മിന്‍ (22), അബ്ദുല്‍ സത്താര്‍ എന്ന ജംശി (31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ഷൈനിത്ത്കുമാര്‍ (30), എന്‍ പ്രശാന്ത് (43), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ആറ് പരാതികളിലായി ഒമ്പത് പേര്‍ക്കെതിരെയാണ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ ചൂഷണം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മോക്ഷിത് ഷെട്ടി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തായ ഷൈനിത് കുമാറിനെ പരിചയപ്പെടുത്തുകയും ഇയാളും പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് ജാസ്മിന് കൈമാറുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജാസ്മിന്‍ പെണ്‍കുട്ടിയെ മംഗളൂരു, ചെര്‍ക്കള, കാസര്‍കോട്, തൃശൂര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ട് പോയി ആവശ്യക്കാര്‍ക്ക് കൈമാറിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ യുവതി പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹണിട്രാപ് കേസിലെ പ്രതി കൂടിയായ ജാസ്മിന്‍ കാസര്‍കോട്ടെ ഒരു ടൂറിസ്റ്റ് ഹോം താവളമാക്കിയാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. നവംബര്‍ 15 വരെയുള്ള കാലയളവില്‍ നിരവധി പേര്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പരാതി.

മയക്കുമരുന്ന് അടിമയായ പെണ്‍കുട്ടിയെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് കാസര്‍കോട്ടെ സര്‍കാരിന്റെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിച്ചത്തിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡിപ്പിച്ചതായുള്ള വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ശാരീരികമായും മാനസികമായും തകര്‍ന്ന പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ഹണിട്രാപ് കേസ് പ്രതി ജാസ്മിന്‍ പെൺകുട്ടിയെ രണ്ട് മാസത്തോളം കസ്റ്റഡിയിൽ വച്ചിരുന്നെന്നാണ് സൂചന. കാസർകോട്ടെ ഒരു ടൂറിസ്റ്റ് ഹോം ആയിരുന്നു ഇവരുടെ താവളം. യുവതി പെൺകുട്ടിയെ കസ്റ്റഡിയിൽ വെച്ച് നിരവധി പേർക്ക് കാഴ്ചവച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പീഡനക്കേസിൽ മൂന്ന് പ്രതികളെ ചൊവ്വാഴ്ച രാത്രിയോടെ വനിതാ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീടാണ് മംഗളൂരു, ചെർക്കള, കാസർകോട്, തൃശൂർ ഉൾപെടെയുള്ള സ്ഥലങ്ങളിൽ കൊണ്ട് പോയി ആവശ്യക്കാർക്ക് തന്നെ കൈമാറിയെന്ന് പെൺകുട്ടി മൊഴി നൽകിയത്. ലഹരി മരുന്ന് ഉപയോഗിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള കേസിന്റെ വ്യാപ്‌തി കൂടിയതിനാൽ കേസ് അന്വേഷണം വനിതാ സെലിൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള ആലോചനയിലാണ് ജില്ലാ പൊലീസ് അധികൃതർ. ജാസ്മിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പേരുടെ പങ്ക് പുറത്തുവരുമെന്നാണ് കരുതുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ ചൂഷണം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

ഭക്ഷണത്തിനായി അയൽക്കാരനായ മോക്ഷിത് ഷെട്ടിയോട് പണം ചോദിച്ചിരുന്നതായും ഇത് മുതലെടുത്ത് ഇയാളാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീടാണ് പെൺകുട്ടി ജാസ്മിന്റെ കസ്റ്റഡിയിൽ ആകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (23 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (44 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (49 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (51 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (53 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends