അട്ടപ്പാടിയിൽ നടുറോഡില്‍ ഒറ്റയാന്‍; ആർആർടി വാഹനത്തിന് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന; വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്‍റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചു.
എന്നാൽ അപ്രതീക്ഷിതമായുള്ള കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. മാത്രമല്ല അട്ടപ്പാടി ദോഡ്ഡുകട്ടി ഊരിന് സമീപത്ത് കാട്ടാന ഇറങ്ങിയതറിഞ്ഞ് എത്തിയ വനംവകുപ്പിന്‍റെ റാപിഡ് റെസ്പോണ്‍സ് ടീമിന്‍റെ ജീപ്പിന് മുന്നിലാണ് ആന എത്തിയത്.
അതേസമയം തന്നെ ആന കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് ആദ്യമെത്തിയത് വനംവകുപ്പ് സംഘമാണ്. ആനയെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനു പിന്നാലെ ഒറ്റയാന്‍ കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് എത്തിയതായിരുന്നു ആര്‍.ആര്‍.ടി സംഘം. എന്നാൽ സ്ഥലത്തെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാന റോഡിലേക്കിറങ്ങി വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് പുതൂർ ആർആർടി സ്ഥലത്തെത്തി ആനയെ തുരത്തി. പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെയാണ് ആന പിന്തിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha


























