കൂറ്റന്‍ ട്രക്കുകള്‍ ഇന്ന് താമരശ്ശേരി ചുരം കയറും; രാത്രി 11 മുതല്‍ ചുരത്തില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍

വയനാട് ഇന്ന് മുതൽ ചുരത്തില്‍ ഗതാഗത നിരോധനം. ഇന്ന് രാത്രി 11 മണി മുതലാണ് താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
അതേസമയം ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് പൊതുജനങ്ങള്‍ പ്രസ്തുത സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടതാണ്.
മാത്രമല്ല ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഇന്ന് രാത്രി 11 മണി മുതല്‍ അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























