ഗോവയിൽ അനധികൃത നിർമാണം; തെലങ്ക് സൂപ്പർതാരം നാഗാർജുനയ്ക്ക് നോട്ടീസ്

തെലങ്ക് നടൻ നാഗാർജുനയ്ക്ക് നോട്ടീസ്. ഗോവയിൽ അനധികൃത നിർമാണം നടത്തിയതിനാണ് സൂപ്പർതാരം നാഗാർജുനയ്ക്ക് നോട്ടീസ് നൽകിയത്. മാത്രമല്ല വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതിനാണ് നടപടി.
അതേസമയം ഗോവ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മന്‍ഡ്രോം പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് അയച്ചത്. പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ വസ്തുവില്‍ അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്നും അത് നിര്‍ത്തിവയ്ക്കണമെന്നുമാണ് നോട്ടീസിലുള്ളതെന്നാണ് റിപ്പോർട്ട്.
എന്നാൽ നിര്‍മാണം നടത്താന്‍ പഞ്ചായത്തിനോടോ മറ്റ് അധികൃതരോടോ അനുമതി വാങ്ങിയിട്ടില്ലെന്നും ഇതിൽ പറയുന്നുണ്ട്. മാത്രമല്ല നിര്‍മാണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























