കൊല്ലത്ത് അമിതവേഗതയില്‍ പാഞ്ഞെത്തി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; നാട്ടുകാർ പിന്തുടർന്നു തടഞ്ഞുനിർത്തി; കാറിൽ നിന്ന് കണ്ടെത്തിയത് തോക്കും വാളും; യുവാക്കൾ അറസ്റ്റിൽ

കൊല്ലത്ത് അമിതവേഗതയില്‍ എത്തിയ കാർ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച യുവാക്കൾ പിടിയിൽ. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ കാറിൽ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നൂറനാട് സ്വദേശികളായ ജിഷ്ണു ഭാസുരന്‍, അജികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയിൽ കരുകോണിൽ നിന്നാണ് പ്രതികളെ അഞ്ചല്‍ പൊലീസ് പിടികൂടിയത്. യുവാക്കൾ അമിതവേഗതയില്‍ കാറുമായി എത്തി നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഇതേതുടർന്ന് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
അതേസമയം വാക്കേറ്റവും കയ്യങ്കളിയുമായതോടെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി ജിഷ്ണുവിനെയും അജികുമാറിനെയും കസ്റ്റഡിയിലെടുക്കുകയും വാഹനം പരിശോധിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ തോക്ക്, വാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആയുധ നിരോധന നിയമം ചുമത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്രമല്ല പിടിയിലായവര്‍ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ ശേഷം മടങ്ങിപോകവെയാണ് ഇവര്‍ പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























