ഇരവിപുരത്ത് ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛന്‍ മരിച്ചു... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഇരവിപുരത്ത് ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛന്‍ മരിച്ചു... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇരവിപുരം എകെജി ജംക്ഷനു സമീപം സ്‌നേഹനഗര്‍ 163 വെളിയില്‍ പുരയിടം മംഗലത്ത് വീട്ടില്‍ സത്യബാബു (73) ആണു മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രകുലന്‍ എന്നു വിളിക്കുന്ന രാഹുല്‍ സത്യനെ (37) ആണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് 3.30നാണു സംഭവം നടന്നത്. കൂലിപ്പണിക്കാരനായ സത്യബാബുവിനെ അദ്ദേഹത്തിന്റെ ഭാര്യ രമണിയുടെ മുന്നില്‍ വച്ച് ഉലക്ക കൊണ്ട് അടിക്കുകയായിരുന്നെന്നു പൊലീസ് .
അടിയേറ്റ് വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യബാബു റോഡില്‍ വീഴുകയായിരുന്നു. ഇയാളുടെ അടുത്തേക്ക് ആരും വരാന്‍ മകന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സത്യബാബുവിനെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
അപ്പോഴേക്കും ജീവന്‍നഷ്ടപ്പെട്ടിരുന്നു മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കസ്റ്റഡിയിലുള്ള മകനെ ഇരവിപുരം പൊലീസ് ചോദ്യം ചെയ്തു വരുന്നു.
"
https://www.facebook.com/Malayalivartha


























