ഇനി ഭയക്കേണ്ട കൊച്ചിയില്‍ വനിതകള്‍ക്ക് സുരക്ഷിതമായി തങ്ങാം; കുറഞ്ഞ ചെലവില്‍ വനിതാമിത്ര കേന്ദ്രം; വീണാ ജോർജ് ഇന്ന് ഉദ്‌ഘാടനം ചെയ്യും

ഇനി മുതൽ സ്‌ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാം. കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി കുറഞ്ഞ ചെലവില്‍ തങ്ങാൻ വനിതാമിത്ര കേന്ദ്രം തയ്യാറായി. സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട് കുന്നുംപുറത്ത് നിർമിച്ച വനിതാമിത്ര കേന്ദ്രം വനിത ശിശു വികസനമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും.
അതേസമയം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനം. വനിതകളുടെ സുരക്ഷയ്ക്കായി തൃക്കാക്കര നഗരസഭയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് വനിതാമിത്ര കേന്ദ്രം നിർമിച്ചത്. ഇവിടെ 130 സ്ത്രീകൾക്ക് താമസിക്കാവുന്നതാണ്.
മാത്രമല്ല എട്ടുകോടിയോളം രൂപ ചെലവിട്ടാണ് നിർമാണം നടന്നത്. കൂടാതെ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയായിരുന്നു നിർമാണം നടന്നത്. സ്ത്രീകൾക്കായി ഷട്ടിൽ കോർട്ട്, സൗജന്യ വൈഫൈ, അംഗപരിമിതിയുള്ളവർക്ക് പ്രത്യേക മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അതുപോലെ കുട്ടികൾക്കുള്ള ക്രഷ് സൗകര്യം തമാസിക്കുന്നവർക്കും പരിസരപ്രദേശങ്ങളിലെ ജോലിക്കാരായ അമ്മമാർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
ഇവിടെ ഭക്ഷണവിതരണത്തിനുള്ള സംവിധാനവും ഉണ്ട്. മാത്രമല്ല ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തുന്നവർക്ക് ഈ താമസ സൗകര്യം പ്രയോജനമാകുന്നതാണ്.
https://www.facebook.com/Malayalivartha


























