ഇടുക്കിയിൽ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു ; യുവാവിനെ കാണാതായി; ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു

ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം മുതിരപ്പുഴയാറിലാണ് ഒരാളെ കാണാതായത്. സംഭവത്തിൽ പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.
അതേസമയം ഇന്നലെ ജിജിയുൾപ്പെടെ മൂന്നു പേർ മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിനിടെ കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തിരക്ഷപെട്ടെങ്കിലും ജിജി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
ഇതേതുടർന്ന് നാട്ടുകാരും, രാജാക്കാട് പൊലീസും, ഫയർഫോഴ്‌സും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീണ്ടും ജിജിക്കായി തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha


























