കൊല്ലത്ത് യുവഡോക്ടർ തൂങ്ങിമരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിൽ

കൊല്ലത്ത് യുവഡോക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചലിലാണ് സംഭവം. ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകളാണ്. കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ്. പഠനത്തിനുശേഷം കര്‍ണാടകയില്‍ പി.ജി.യും പൂര്‍ത്തിയാക്കിയിരുന്നു.
അഞ്ചല്‍ പോലീസ് .സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ചല്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























