കണ്ണൂരില്‍ ഒമ്പതുമാസം ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രസവിച്ചു; നവജാതശിശു മരിച്ച നിലയിൽ; കേസെടുത്ത് പോലീസ്

കണ്ണൂർ വളപട്ടണത്ത് വീട്ടില്‍ പ്രസവിച്ച നവജാതശിശു മരിച്ചു. സംഭവത്തിനു പിന്നാലെ വളപട്ടണം പോലീസ് കേസെടുത്തു. വളപട്ടണം കീരിയാട് പാത്തുന്നീസില്‍ സജീര്‍ അബ്ദുള്‍ റഹ്‌മാന്റെ കുഞ്ഞാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.45-നാണ് സംഭവം. എന്നാൽ ഒന്‍പതുമാസം ഗര്‍ഭിണിയായ ഭാര്യ പെട്ടെന്നുള്ള അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ചതായി സജീര്‍ അബ്ദുള്‍ റഹ്‌മാന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം പ്രസവിച്ച ഉടന്‍ തന്നെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ അറിയിച്ചെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























