Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ജ്യോതിഷികളെ പഞ്ഞിക്കിട്ട ചോദ്യപേപ്പര്‍ ; കുറുവടിയെടുത്ത് ഹിന്ദു തീവ്രവാദം : മറക്കണ്ട, മീശയും. ജോസഫ് മാഷിന്‍െ കൈയും.

22 DECEMBER 2022 12:49 PM IST
മലയാളി വാര്‍ത്ത

സില്‍വര്‍ ലൈന്‍, ബഫര്‍സോണ്‍, ടൈറ്റാനിയം തട്ടിപ്പ് തുടങ്ങിയ സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ മിക്കതും എല്ലാ വിഭാഗം ജനങ്ങളേയു ബാധിക്കുന്നതാണ്. എന്നാല്‍ കേരളത്തിലെ ഹിന്ദു സംഘടനകള്‍ ശബരിമല വിഷയത്തിന് ശേഷം സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എട്ടാം ക്ലാസിലെ ചോദ്യപേപ്പറില്‍ ജ്യോതിഷികളെ കടന്നാക്രമിച്ചെന്നാണ് പുതിയ ആരോപണം.

എട്ടാം ക്ലാസ് മലയാളം രണ്ടാംഭാഗം അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് ജ്യോതിഷവും ജ്യോത്സ്യന്മാരും വഞ്ചിക്കുന്നുവെന്ന് ഉത്തരമെഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്ന ചോദ്യം. ചൊവ്വാഴ്ചത്തെ മലയാളം രണ്ടാം പേപ്പറിന്റെ ചോദ്യപ്പേപ്പറിലാണിത്. ചട്ടവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ്  വിവേചനപരമായ ഈ ചോദ്യമെന്ന വിവാദം ഉയര്‍ന്നുകഴിഞ്ഞു. ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ശ്രമിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്.

ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തരം താഴ്ത്തുന്നതാണ് ഈ നടപടിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കുഞ്ചന്‍ നമ്പ്യാരുടെ ധ്രുവചരിതം തുള്ളലിലെ ഒരു ഭാഗം 'കാലനില്ലാത്ത കാലം' എന്ന പേരില്‍ എട്ടാം ക്ലാസില്‍ പഠിക്കാനുണ്ട്. അതില്‍, 'ജ്യോതിഷശാസ്ത്രം പഠിച്ചവര്‍ മിക്കതും പാതിരാജ്യം കൈക്കലാക്കാന്‍ തടവില്ല ജാതകം നോക്കീട്ടവര്‍ പറഞ്ഞീടുന്ന കൈതവം കേട്ടാല്‍ കൊടുക്കും പല വസ്തു' എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിലാണ്, ''ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ജനസമൂഹത്തെ ഇന്നും കാണാന്‍ കഴിയുന്നില്ലേ? വരികളിലെ ആശയവും സമകാലിക സംഭവങ്ങളും പരിഗണിച്ച് 'അന്ധവിശ്വാസവും പുതുതലമുറയും' എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.' എന്നാണാവശ്യപ്പെട്ടിരിക്കുന്നത്.  

കുട്ടികള്‍ക്ക് ഇഷ്ടാനുസരണം ഉത്തരമെഴുതാനുള്ള അവസരം ഇല്ലാതാക്കി, ജ്യോതിഷത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഉത്തരമെഴുതിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ചോദ്യം. ഇത് പരീക്ഷയുടെ മാനദണ്ഡത്തിനോ, ലക്ഷ്യത്തിനോ നിരക്കാത്തതാണുതാനും. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ തയാറാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് രാഷ്ട്രീയ കാഴ്ചപ്പാട് പരീക്ഷയിലൂടെയും വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഹരീഷിന്റെ മീശ നോവലിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചതും അടുത്തിടെയാണ്. മീശ കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങി വന്‍ തോതില്‍ വില്പന നടത്തി കൊണ്ടിരിക്കുകയാണ്. മീശയുടെ രചയിതാവ് ഹരീഷിനെ കൊല്ലുമെന്നുവരെ തീവ്ര ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. നോവലിനുള്ളിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിയെടുത്ത് ഹിന്ദു സ്ത്രീകളെ അപമാനിച്ചെന്ന തരത്തിലായിരുന്നു നോവലിനും നോവലിസ്റ്റിനും എതിരെ നടന്ന ആക്രമണം.

തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈപത്തി വെട്ടി മാറ്റിയ്തും ചോദ്യപേപ്പറിന്റെ പേരിലായിരുന്നു. 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിര്‍മ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് മതഭീകരവാദികള്‍ വെട്ടിമാറ്റിയത്. ഈ അനുഭവങ്ങള്‍ വച്ചാണ് ടി.ജെ. ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥ ഇറക്കിയത്.  2010 ഓഗസ്റ്റ് 9-ന് ജോസഫിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാന്‍ കോളേജിന്റെ അധികൃതര്‍ കുറ്റപത്രം നല്‍കിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 1-ന് അദ്ദേഹത്തെ സര്‍വ്വകലാശാല സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. .

2014 മാര്‍ച്ച് 19-ന് ജോസഫിന്റെ ഭാര്യ സലോമി കേസിന്റെയും അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരുന്നു. രാഷ്ട്രീയ കേരളത്തെ നടുക്കിയ സംഭവമായിരുന്നു തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളായിരുന്നു ഈ നടുക്കുന്ന പ്രവര്‍ത്തി ചെയ്തതും. അദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പടച്ചോനെ അധിക്ഷേപിക്കുന് തരത്തിലുള്ള സംഭാഷണ ശകലങ്ങള്‍ ഉണ്ടായിരുനെന്ന് ആരോപിച്ചായിരുന്നു അക്രമം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (3 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends