Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

കാര്‍ഷിക സര്‍വ്വകലാശാല മരം മുറി വീരനെ വെട്ടി. മുട്ടുമടക്കിച്ച് ഗവര്‍ണര്‍. ചൊറിച്ചിലടങ്ങാതെ സര്‍ക്കാര്‍.

22 DECEMBER 2022 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഡോ. ആര്യക്ക് നല്‍കിയതിനെതിരെ അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ രംഗത്ത് വന്നതോടെ ഗവര്‍ണറെ ഒരു കാരണ വശാലും വിടാന്‍ തയ്യാറല്ലെന്നുള്ള മുന്നറിയിപ്പാണ് ഇടതു സംഘടനകള്‍ നല്കുന്നത്.  കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഡോ. ആര്‍. ചന്ദ്രബാബു വിരമിച്ച ഒഴിവിലേക്ക് കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയിക്ക് പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയുടെ ശുപാര്‍ശ പ്രകാരം വിസിയുടെ ചുമതല നല്‍കി ചാന്‍സലര്‍ ഉത്തരവ് നല്കിയത് തെറ്റാണെന്ന് കണ്ട് തിരുത്തിയതാണ് പുതിയ വിവാദത്തിലേയ്ക്ക് വഴി തെളിച്ചത്.

ഇഷിതാ റോയിയുടെ നിയമനം  യുജിസി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും സര്‍വ്വകലാശാലയിലെ തന്നെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ട് ഇടതു സംഘടന തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല സര്‍വീസില്‍ തന്നെ ഏറ്റവും സീനിയറായ ഡോ. കെ. ആര്യയ്ക്ക് ചുമതല നല്‍കിയത്. വെള്ളായണി കാര്‍ഷിക കോളേജില്‍ പ്‌ളാന്റ് ബ്രീഡിങ്ങ് ആന്റ് ജനറ്റിക്‌സ് വിഭാഗം പ്രൊഫസറും ഹെഡുമാണ് അവര്‍. എന്നാല്‍ ഇപ്പോള്‍ അനാവശ്യ ആരോപണങ്ങളുമായി ഇടത് സംഘടന തന്നെ രംഗത്ത് എത്തിയതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്ന ഇടതു സംഘടനകളുടെ പൊയ്മുഖം ഇളകിവീണിരിക്കുക കൂടിയാണിവിടെ.

വെള്ളായണി കാര്‍ഷിക കോളേജ് ക്യാമ്പസില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ ആരോപണവിധേയനും ഇടതു സംഘടനാ നേതാവും മുന്‍ ഡീനുമായ എ. അനില്‍കുമാറിന് വിസിയുടെ ചുമതല നല്‍കാത്തതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഫലത്തില്‍, എന്തിന് ഹൈക്കോടതിയില്‍ കേസുമായി പോയോ അതിനെതിരെ അവര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

2011 - 12 ല്‍ തുടങ്ങിയ സങ്കര ഇനങ്ങളുടെ ഉത്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തെങ്ങുകള്‍ ഉള്‍പ്പടെ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ ഡീനിന്റെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു എന്ന് വിവരാവകാശ നിയമപ്രകാരം മറുപടി കിട്ടിയത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ് അനില്‍കുമാറിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. ഈ വിഷയത്തില്‍ തനിക്ക് ബന്ധമില്ലെന്നും പ്രസ്തുത മരങ്ങള്‍ ടിബര്‍ വാല്യൂവോ നമ്പറോ ഇല്ലാത്തതാണെന്നും അവകാശപ്പെട്ട് അദ്ദേഹം അടുത്ത ദിവസം പത്രപ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍, വിവരാവകാശ രേഖകള്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് അടിവരയിടുന്നു.

വിവരാവകാശ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആര് എന്ന ചോദ്യത്തിന് ഡീനിന്റെ നിരന്തരമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്നാണ് മറുപടി. ആ സമയത്ത് എ. അനില്‍കുമാറാണ് ഡീന്‍. പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച സ്ഥലവും മരങ്ങള്‍ മുറിച്ച സ്ഥലവും കോളേജ് ഡീനിന്റെ അധികാരപരിധിയിലുളളതായയതിനാല്‍ തീരുമാനങ്ങള്‍ എടുക്കേണ്ട പരിപൂര്‍ണ്ണ അധികാരി കോളേജ് ഡീന്‍ എന്ന നിലയില്‍ അദ്ദേഹവുമാണ് . മരം മുറിക്കണമെന്ന ആവശ്യം വന്നാല്‍ നിയമാനുസൃതമായി നടപടിക്രമങ്ങളെല്ലാം പാലിച്ച് നടപ്പാക്കേണ്ടതും  അദ്ദേഹത്തിന്റെ കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണ്. ആ ഉത്തരവാദിത്വം അദ്ദേഹം പാലിക്കുകയോ ക്വട്ടേഷന്‍ അടക്കമുള്ള നിയമാനുസൃതമായ കാര്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.  

അനധികൃതമായി നടന്ന മരം മുറിക്കലും പ്രശ്നങ്ങളും അന്ന് ജീവനക്കാരുടെ സംഘടനകള്‍ ഉള്‍പ്പടെ ഏറ്റെടുത്ത് വിവാദമായപ്പോള്‍ വിഷയം ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടിയുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായി  ഇപ്പോള്‍ കാടുകയറി കിടക്കുന്ന സ്ഥലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു.ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ കോണ്‍ട്രാക്ടര്‍ക്ക് ഉണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍  കോടതിയിലെത്തി നില്‍ക്കുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (23 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (44 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (49 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (51 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (53 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends