സുൽത്താൻ ബത്തേരി കരടിമൂലയിൽ വീണ്ടും കടുവയിറങ്ങി; നാല് ആടുകൾക്ക് പരിക്കേറ്റു; കടുവയ്ക്കായി തെരച്ചിൽ; ഭീതിയിൽ ജനങ്ങൾ

കൽപ്പറ്റ കരടിമൂലയിൽ കടുവയിറങ്ങി. സുൽത്താൻ ബത്തേരി പൂമലയിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസികളായ രണ്ട് പേരുടെ 4 ആടുകൾക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പൂമല കരടിമൂലയിൽ കടുവയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം കടുവ ഇറങ്ങി പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും, പൂമല ചെറുപുഷ്പഗിരി ഫ്രാൻസിസിന്റെ ഒരു ആടിനെയുമാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് മേപ്പാടിയിൽ നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. നിലവിൽ പരിക്കേറ്റ ആടുകളെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിട്ടുണ്ട്. ഇതേസമയം പ്രദേശത്ത് അടുത്തിടെയായി കടുവയുടെ ആക്രമണം തുടരെ തുടരെ ഉണ്ടാകുന്നതായി നാട്ടുകാർ പരാതി പറയുന്നു. ഇതേതുടർന്ന് കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























