Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

പിണറായിയുടെ മനപായസം ഗോവിന്ദന്റെ പൊട്ടത്തരം ലീഗ് നൈസായി കോംപ്രമൈസാക്കി.

22 DECEMBER 2022 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

മുസ്ലീം ലീഗിനെ കൂടെ കൂട്ടാനായി സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളും അതിനെ പിന്‍താങ്ങി പിണറായി വിജയന്‍ നടത്തിയ പുകഴ്ത്തലും ഒന്നും ലീഗ് വിഷയത്തില്‍ വിലപോയില്ല. ലീഗ് യുഡിഎഫില്‍ തന്നെ ഉറച്ചു നില്ക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും വീണിടത്ത് കിടന്ന ഉരുളുകയാണ്. ലീഗിനെയല്ല ലീഗിന്റെ നിലപാടുകളെയാണ് പിന്‍താങ്ങിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞതോടെ സിപിഎം ന്റെ ലീഗ് പ്രണയത്തിന്റെ അര്‍ത്ഥം പുറത്തായി. ബിജെപിയെ പ്രസംശിച്ച ലീഗ് എംപിയ്‌ക്കെതിരെ നടപടി വരുമെന്നും അങ്ങനെ ലീഗിനെ പൊളിക്കാമെന്നുമുള്ളത് വ്യാമോഹങ്ങളായി മാറി.

അബ്ദുല്‍ വഹാബ് വിഷയത്തില്‍ ലീഗ് കടുത്ത നടപടിയിലേയ്ക്ക് കടന്നില്ല. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി.വി. അബ്ദുല്‍ വഹാബ് എം.പി തെറ്റ് ഏറ്റുപറഞ്ഞുവെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. വഹാബിന്റേത് ലീഗിന്റെ അഭിപ്രായമല്ല. ഇതോടെ വിഷയം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ച രാജ്യസഭയില്‍ ചര്‍ച്ചക്കിടെയാണ് മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും വഹാബ് പ്രശംസിച്ചത്. കേരളത്തിന് കേന്ദ്രസഹായം തടയുന്നതിനെതിരെ ജോണ്‍ ബ്രിട്ടാസ് എം.പി മന്ത്രി വി. മുരളീധരനെതിരെ ആഞ്ഞടിച്ച ശേഷമായിരുന്നു വഹാബിന്റെ പ്രസംഗം. വി. മുരളീധരന്‍ ഡല്‍ഹിയിലെ കേരള അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പ്രശംസ. മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ വൈദഗ്ധ്യ വികസനത്തില്‍ ചെയ്യുന്നത് പ്രശംസനീയമാണെന്നും പുകഴ്ത്തി.

വഹാബിന്റെ പ്രസ്താവനയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പത്രക്കുറിപ്പിലൂടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച അബ്ദുല്‍ വഹാബിന്റെ നടപടിയോട് ലീഗിന് യോജിപ്പില്ലെന്നാണ് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയത്. ഏതു സാഹചര്യത്തിലാണ് വഹാബ് പരാമര്‍ശം നടത്തിയത് എന്നതിനെക്കുറിച്ച് വിശദീകരണം ചോദിക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസും കടുത്ത ഭാഷയില്‍ ലീഗിനോട് അതൃപ്തി അറിയിച്ചിരുന്നു.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നതിനെതിരെ മുമ്പ് സാദിഖലി തങ്ങള്‍ താക്കീത് നല്‍കിയിട്ടും വഹാബ് വ്യക്തിപരമായ നിലപാട് സ്വീകരിച്ചത് ഗുരുതര അച്ചടക്ക ലംഘനമായെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ പാര്‍ട്ടി എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്യും.

മുമ്പ് ഏകസിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അസാന്നിധ്യത്തെ വിമര്‍ശിച്ച പി.വി. അബ്ദുല്‍ വഹാബിന്റെ നടപടി ലീഗിനെ വെട്ടിലാക്കിയിരുന്നു. പ്രസ്താവന അനവസരത്തിലാണെന്ന് നേതൃത്വം വിലയിരുത്തി. കോണ്‍ഗ്രസ് നേതൃത്വവും വഹാബിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. ഇതിന്റെ ചൂടാറും മുമ്പാണ് ബി.ജെ.പിയോടും കേന്ദ്രസര്‍ക്കാറിനോടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ വഹാബ് കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയത്. വഹാബിന്റെ പ്രസ്താവനയില്‍ കെ. മുരളീധരന്‍ എം.പി അതൃപ്തി പരസ്യമാക്കിയിരുന്നു.

 വഹാബിന്റെ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും വിശദീകരണം തേടുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി വി അബ്ദുള്‍ വഹാബ് എംപിയെ പൂര്‍ണമായും തള്ളുകയാണ് മുസ്ലീം ലീഗ് നേതൃത്വം. പി വി അബ്ദുള്‍ വഹാബ് എംപി നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ലന്നും ഏത് സാഹചര്യത്തിലാണ് പരാമര്‍ശം എന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലീഗിലുണ്ടാകുന്ന ചെറിയ വിഷയങ്ങള്‍ പോലും വളരെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. ലീഗിനെ കൂടെ കൂട്ടാന്‍ കഴിയാതെ വന്നാല്‍ ലീഗിന്റെ അണികളില്‍ ആശയകുഴപ്പമുണ്ടാക്കി ചേരി തിരിക്കാനും സിപിഎം പ്ലാനിട്ടിട്ടുണ്ട്. ഈ ഭയം ലീഗിനെയും കോണ്‍ഗ്രസിനെയും അലട്ടുന്നുണ്ട്. ബിജെപിയുടെ വളര്‍ച്ച തടയാനും തുടര്‍ ഭരണത്തിനും സിപിഎം ന് ലീഗ് പോലെ മലബാര്‍ മേഖലയില്‍ സ്വാധീനമുള്ള കക്ഷിയുടെ ആവശ്യം ഏറിവരികയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (25 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (46 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (51 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (53 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (55 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends