അവര്‍ എല്ലാം ചെയ്തത് പണത്തിന് വേണ്ടി ബാക്കി എല്ലാം നുണപ്രചാരം, ചതിവാണെന്ന് മനസ്സിലായപ്പോള്‍ പിന്‍മാറി പ്ലിംങ്ങ് സിനിമയുടെ നിര്‍മ്മാതാവ്

ഇറങ്ങാത്ത സിനിമയുടെ പേരില്‍ സംവിധായകന് എങ്ങനെ നഷ്ടം വരുമെന്നുള്ള ചോദ്യവുമായി പ്ലിംഗ് സിനിമയുടെ നിര്‍മ്മാതാവ് മനോജ് കെ ശ്രീധര്‍. അവര്‍ എന്നെയും ചതിക്കുകയായിരുന്നു സിനിമക്കായി 5 ലക്ഷം രൂപ പലപ്പോഴായി എന്റെ കയ്യില്‍ നിന്നും വാങ്ങി. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയായി. രശ്മിയുടെ കയ്യില്‍ പ്രമുഖരുടെ വീഡിയോ ക്ലിപ്പുകള്‍ ഉണ്ട്. അതുവെച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുകയാണ് ഇവരുടെ രീതി. അക്കിടി പറ്റുന്നവര്‍ പുറത്തുമിണ്ടുന്നില്ല എന്നുമാത്രം. എല്ലാവര്‍ക്കും പേടിയാണ്.ചിത്രത്തിന്റെ നിര്‍മാതാവും കൊച്ചിയിലെ പ്രമുഖ വ്യാപാരിയുമായ മനോജ് കെ ശ്രീധര്‍ തുറന്നു പറയുന്നു.
മനോജും പങ്കാളി രഹ്നാ ഫാത്തിമയും കിസ്സ് ഓഫ് ലവ് എന്ന പരിപാടിയെ തുടര്‍ന്നാണ് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലിനെയും പരിചയപ്പെടുന്നത്. സദാചാര ഗുണ്ടായിസം, സഞ്ചാര സ്വാതന്ത്ര്യം, ഫാസിസ്റ്റ് ചിന്താഗതി ഇങ്ങനെ ആശയപരമായി ഒരേ ദിശയില്‍ .സഞ്ചരിക്കുന്നവരാണ് എന്ന് തോന്നിയതിനാലാണ് ഒരുമിച്ച് നില്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഈ ആശയങ്ങള്‍ കോര്‍ത്തിണക്കി ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ചു. എല്ലാം താന്‍ തന്നെ ചെയ്‌തോളാം പണം മുടക്കിയാല്‍ മാത്രം മതി എന്ന് രാഹുല്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതിനു പുറമേ, പ്ലിംഗിന്റെ സംവിധായകന്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത് കുറവാണെന്ന് പറഞ്ഞ്, കാര്‍ വാങ്ങാനായും കാശ് വാങ്ങി.രാഹുല്‍ സംവിധാനം ചെയ്യാമെന്നും രശ്മി തിരക്കഥ എഴുതുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷേ എല്ലാം ചതിവാണെന്ന് പിന്നീടാണ് മനസ്സിലായത്.
പണം ഉണ്ടാക്കാനുള്ള കുറുക്കുവഴിയായി രശ്മി പറഞ്ഞത് ഉന്നതരെ ബ്ലാക്ക്മെയിലിംഗാണ്.ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിദേശത്ത് ഇതൊക്കെ പതിവാണ് എന്നായിരുന്നു മറുപടി.മോഡല്‍ ആക്കാമെന്ന് പറഞ്ഞ് കൊണ്ട് വന്ന പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോകള്‍, സമൂഹത്തിലെ ഉന്നതരുമായുള്ള വീഡിയോ എല്ലാത്തിന്റയും വിശദമായ ക്ലിപ്പുകള്‍ രശ്മിയുടെ കയ്യിലുണ്ട്. രശ്മി എസ്‌കോര്‍ട്ടായാണ് പരവര്‍ത്തിച്ചത്.
പ്‌ലിംഗ് എന്ന സിനിമ നടക്കില്ലെന്ന് ഏകദേശം ബോധ്യപ്പെട്ടതോടെ അതിനെ ചോദ്യം ചെയ്ത ഞാനും ഭാര്യയും .ഇതിനുള്ള പ്രതികാരം ഭാര്യ രഹ്നയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് നിര്‍മ്മിച്ചു കൊണ്ടായിരുന്നു.ഇക്കഴിഞ്ഞ ജൂണ്‍ മാസത്തോടെ സിനിമാ മോഹം ഞങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. തുടര്‍ന്ന്, രാഹുല്‍ പുതിയ ബാനറില്‍ പടം ഇറങ്ങും എന്നും അറിയിച്ചു. അല്ലാതെ, പ്ലിംഗ് മൂലം അവര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ല. എങ്ങനെയും പണം ഉണ്ടാക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനായി മറ്റുപെണ്‍കുട്ടികളെയും ചതിയില്‍പെടുത്തി വാണിംഭം നടത്തി. സംഘടന അവര്‍ക്ക് പേരെടുക്കാനും പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ മാത്രമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























