ചുബനസമരനായകരുടെ അറസ്റ്റില്‍ അമര്‍ഷം

ചുംബന സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ ചില പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നു. അതില്‍ വേറിട്ട് നിന്നതാണ് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച പ്രദീപിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം :
മിസ്റ്റര്‍ ഐജി എസ് ശ്രീജിത്ത് താങ്കള്‍ ഓണ്‍ലൈന്‍ ഹീറോയിലെ സീറോ ആണോ ചുംബനസമര നേതാക്കളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത് ഓണ്‍ലൈന്‍ ഹീറോ ആയിരിക്കുന്ന താങ്കളോട് ചില സംശയങ്ങള്‍
1. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനെതിരെ അതിശക്തമായ നടപടി ആവശ്യമാണ്. ഒരു തര്‍ക്കവുമില്ല. പക്ഷേ, ഈ സംഘത്തില്‍ ചുബനസമര നേതാക്കള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചുളള താങ്കളുടെ നിലപാടുകള്‍ വിശ്വാസ്യയോഗ്യമല്ല
2. താങ്കള്‍ പറയുന്ന നേതാക്കളുടെ ഇടപാടുകാര്‍ ആരായിരുന്നു? നേതാക്കള്‍ എവിടെ എങ്ങനെ എത്രനാള്‍ മറ്റൊരാളെ പ്രലോഭിപ്പിച്ചു ലൈംഗിക ചൂഷണത്തിനിരയാക്കി??
ഒരു രാത്രി 50,000 മുതല്‍ 80,000 വരെ പണം ചിലവഴിക്കാന്‍ കഴിവുളള ആ \'ചെറിയ വലിയ ഇടപാടുകാരില്‍\' ഒരാളെപോലും താങ്കള്‍ എന്തുകൊണ്ടു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നില്ല.? ആ \'ഇടപാടുകാര്‍\' സാധാരണക്കാര്‍ ആകാന്‍ സാധ്യത ഇല്ലല്ലോ മിസ്റ്റര്‍ ഐജീ.
3. നേതാക്കളുടെ കുറ്റകൃത്യമായി താങ്കള്‍ അവതരിപ്പിക്കുന്നതില്‍ എന്താണു പോലീസിന്റെ \'പുതിയ\' കണ്ടെത്തലായുളളത്? ചുബനവും പ്രണയവും ലൈംഗികതയും വ്യക്തിയധിഷ്ഠിതം എന്നും അതിനായുളള അവകാശപ്പോരാട്ടമാണ് തങ്ങളുടേതെന്നും ഈ നേതാക്കള്‍ എല്ലാ വേദികളിലും പരസ്യമായി പറഞ്ഞിട്ടുളളതല്ലേ? തങ്ങള്‍ മദ്യപിക്കുമെന്നും പുകവലിക്കുമെന്നും ലൈംഗികതയില്‍ ഏര്‍പ്പെടുമെന്നും അവര്‍ എന്നും എല്ലാ വേദികളിലും പരസ്യമായി പറഞ്ഞിട്ടുളളതാണ്. അത് പോലീസിന്റെ കണ്ടെത്തലായി അവതരിപ്പിക്കുന്നത് എത്ര ആക്ഷേപഹാസ്യമാണ്.
4. ഇവിടെ പ്രധാനം പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തി ആകാത്തവരെ ലൈംഗികകച്ചവടത്തിന് ഉപയോഗിച്ച് പണം സമ്പാദിച്ചോ ഈ നേതാക്കള്‍ എന്നതാണ്. അങ്ങനെ ആണെങ്കില്‍ ആരൊക്കെസ എന്തെക്കെ പരാതി നല്‍കി?
5. 50,000 മുതല്‍ 80,000 വരെ നല്‍കി നേതാക്കളുമായി സല്ലപിച്ച ആ \'വിശുദ്ധ പശുക്കള്‍\' ആരൊക്കെ?
6. നേതാക്കളെ കൂട്ടിച്ചേര്‍ത്തത് താങ്കളുടെമേല്‍ വീണ അഴിമതിയുടെയും അവിഹിത ബന്ധങ്ങളുടെ കറ കഴുകികളയാന്‍ താങ്കള്‍ നടത്തുന്ന \'പോലീസ് ബുദ്ധി\' അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്. കാരണം താങ്കളുടെ റൗഫ് ബന്ധവും അനധികൃതസ്വത്ത് സമ്പാദനവും ഐജി എസ് ഗോപിനാഥ് താങ്കള്‍ക്ക് എതിരായി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഡിജിപി താങ്കളെ സസ്‌പെന്‍ഡ് ചെയ്തതും മലയാളി മറന്നിട്ടില്ല.
7. മീഡിയ ഫെയിം ലക്ഷ്യമല്ലെങ്കില്‍ താങ്കള്‍ എന്തിനാണ് ആവേശം കയറി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്? തെളിവുകള്‍ പിന്നെ എന്നു പറയുന്ന താങ്കള്‍ അവ കോടതിയില്‍ സമര്‍പ്പിക്കുക അല്ലേ വേണ്ടിയിരുന്നത്? അപ്പോള്‍ എതിര്‍പാര്‍ട്ടിക്കും അവകാശം നിഷേധിക്കപ്പടുമായിരുന്നില്ലല്ലോ. ഇപ്പോള്‍ താങ്കള്‍ വിളിച്ചുപറയുന്ന കഥകള്‍ മാത്രം കേള്‍ക്കുന്നവര്‍ക്ക് അതു പുതിയതല്ലെങ്കില്‍ കൂടി ആ ആരോപിതരുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ അവകാശവും ഓര്‍മവരുന്നുണ്ട് മിസ്്റ്റര്‍ ഐജീ.
8. സോറി മിസ്റ്റര്‍ ഐജി, പോലീസിന്റെ \'എസ്\' കത്തി നാടകവും മറ്റു പല കുപ്രസിദ്ധ കളള തെളിവുകളും മലയാളികള്‍ മറന്നിട്ടില്ല. അതിനാല്‍ ആ നേതാക്കള്‍ വ്യത്യസ്തമായ ഒരു ധാരയ്ക്കായി പ്രവര്‍ത്തിക്കുന്നവരാകയാല്‍ അവരെക്കുറിച്ചുളള കുറ്റം സംശയാതീതമാകേണ്ടതുണ്ട്.
മൂന്നാം ലിംഗ അവകാശവും ലിംഗസമത്വവും കപടസദാചാരത്തിനപ്പുറംമുളള ലൈംഗിക സ്വാതന്ത്ര്യവും സ്വവര്‍ഗ ലൈംഗികതയും വിവാഹവും ലോകത്താകമാനം ചര്‍ച്ചയാകുന്ന ഘട്ടത്തില്‍ അതിനായി വാദിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിക്കുമ്പോള്‍ \'നീതി\' ആ സംഹിത അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടതുണ്ട്.. മിസ്റ്റര്‍ ഐജി, ഇവിടെ അങ്ങ് അതിദയനീയമായി പരാജയപ്പെട്ടതില്‍ ദുഖമുണ്ട്.
9. ഒരു ഹോട്ടലില്‍ എത്തിയത് കൊണ്ടോ ഉഭയസമ്മതപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെട്ടതുകൊണ്ടോ നിയമലംഘനം നടന്നതായി ഒരു നിയമവും പറയുന്നില്ലല്ലോ മിസ്റ്റര്‍ ഐജീ. ഇവിടെ അതൊന്നും നടന്നതായി താങ്കള്‍ പറയുന്നുമില്ല. അത് അവകാശമെന്നാണ് ആരോപിതരുടെ മുദ്രാവാക്യവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha